ADVERTISEMENT

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകൻ ഖാലിദ് റഹ്മാൻ എക്സൈസ് ചോദ്യം ചെയ്യലിൽ പറഞ്ഞത് മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നുമാണ്. എന്നാൽ പിന്നാലെ നടത്തിയ പരിശോധനയിലാണ് ഖാലിദ് റഹ്മാനും ഒപ്പം പിടിയിലായ അഷ്റഫ് ഹംസയും മുൻനിര സംവിധായകരാണെന്ന് മനസ്സിലായത്.

സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്. ഈ ഫ്ലാറ്റ് എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നുവത്രേ. ന്ന് വിവരം. നേരത്തെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഹരിമരുന്നിനൊപ്പം അത് ഉപയോഗിക്കേണ്ട ക്രഷർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫ്ലാറ്റിൽ നിന്നു കണ്ടെത്തി.

ADVERTISEMENT

സംവിധായകരെ കൂടാതെ അറസ്റ്റിലായ ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചത്. ഇയാൾ ഓസ്ട്രേലിയൻ മലയാളിയാണ്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നാണ് സംവിധായകർ പൊലീസിനു നൽകിയ മൊഴി. തങ്ങളോടൊപ്പം കഞ്ചാവ് ഉപയോഗിക്കുന്ന മറ്റു ചില സിനിമ പ്രവർത്തകരുടെ പേരുകളും ഇവർ എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. സമീർ താഹിറിനെയും ചോദ്യം ചെയ്യും. വൈകാതെ സമീറിന് നോട്ടിസ് നൽകാനാണ് തീരുമാനം.

ADVERTISEMENT
ADVERTISEMENT