Saturday 11 January 2025 11:57 AM IST : By സ്വന്തം ലേഖകൻ

‘വിശേഷം’ നിങ്ങള്‍ ഊഹിച്ചത് തന്നെ: ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ച് ഇൻഫ്ലുവൻസര്‍ ദിയ കൃഷ്ണ

diya-krishna-ppp

ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് താരം സിജോയുടെ വിവാഹചടങ്ങിനിടെ മോഡലും ബിഗ് ബോസ് താരവുമായ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ച സംഭവത്തിൽ പ്രതികരിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന സന്തോഷവാർത്തയുമായി താരം എത്തിയത്. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. നടനായ കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.

Tags:
  • Movies