ADVERTISEMENT

ഷെയിൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ ഏപ്രിൽ 24ന് റിലീസാകും. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കും. ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

രചന – നിഷാദ് കോയ. സംഗീതം – നന്ദഗോപൻ വി, ക്യാമറ – രവി ചന്ദ്രൻ, എഡിറ്റർ – ആകാശ് ജോസഫ് വർഗ്ഗീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT