നിവിൻ പോളി നായകനാകുന്ന മൂത്തോന്റെ ട്രെയിലർ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മുംബൈയുടെയും ലക്ഷദ്വീപിന്റെയും പശ്ചാത്തലത്തിൽ കഥ പറയും. എന്നാൽ, ചിത്രത്തിന്റെ ട്രെയിലറില്‍ ഒരു സീനിൽ ഒന്നു മിന്നിമറഞ്ഞു പോകുന്ന ആളെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ ചർച്ച. പെൺവേഷത്തിൽ, തകർപ്പൻ മേക്കോവറിൽ ഞെട്ടിച്ചിരിക്കുന്നത് മറ്റാരുമല്ല, യുവനടൻമാരിൽ ശ്രദ്ധേയനായ സുജിത് ശങ്കർ ആണ്.

മഹേഷിന്റെ പ്രതികാരത്തിലെ ജിംസൺ ആയി പ്രേക്ഷകർക്ക് സുപരിചിതനാണ് സുജിത്. ഇപ്പോൾ സുജിത്തിന്റെ പുതിയ മേക്കോവറിൽ അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഞാൻ സ്റ്റീവ് ലോപ്പസ്, എസ്ര എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ സുജിത് തിളങ്ങി.