ദിലീപ് നായകനായെത്തുന്ന സൂപ്പർഹീറോ ചിത്രം ‘പറക്കും പപ്പൻ’ന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ എന്നാണ് .
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്‌ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നുള്ള ആദ്യ നിർമാണ സംരംഭം കൂടിയാണ് ‘പറക്കും പപ്പൻ’.
റാഫി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ദിലീപ്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നതത്രേ.