ADVERTISEMENT

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു പൂർത്തിയായി. ഫെബ്രുവരി 19നു ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകളായിരുന്നു ഇവ.

ബെംഗളൂരു സ്വദേശികളായ വത്സല – സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ. അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ADVERTISEMENT

എളമക്കരയിലെ വിവാഹവേദിയിൽ രാധിക തിലകിന്റെ ചിത്രം പുഷ്പാർച്ചനയോടെ വച്ചിരുന്നു. പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ചാണ് ദേവിക വിവാഹവേദിയിലെത്തിയത്. അമ്മയുടെ ചിത്രത്തിനു മുന്നിൽ വണങ്ങി നിൽക്കുന്ന ദേവിക എല്ലാവരിലും നൊമ്പരമുണർത്തി.

അടുത്ത ബന്ധുവായ ഗായിക സുജാത മോഹനാണ് ദേവികയുടെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നത്. സുജാതയും ഭർത്താവും ചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു. സിനിമ – സംഗീതരംഗത്തെ പ്രമുഖരും ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. രാധിക തിലകിന്റെ ഏകമകളാണ് ദേവിക സുരേഷ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT