തനിക്കെതിരെയുണ്ടായ വഞ്ചനാ കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഭീഷണി കാരണം തന്റെ ഭാര്യയുടെ സമനില നഷ്ടപ്പെടുമെന്ന അവസ്ഥ വന്നുവെന്നും ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നും ഷാൻ റഹ്മാൻ അഭ്യർത്ഥിച്ചു.
25 ലക്ഷം രൂപ നിക്ഷേപം നൽകാമെന്ന് പരാതിക്കാരനായ നിജുരാജ് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം മാത്രമാണ് തന്നത്. നിജുവിന്റെ അറോറ എന്ന കമ്പനിയുമായിട്ടായിരുന്നു കരാർ. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് വൈകിയാണ് അറിഞ്ഞത്. പരിപാടിക്കുശേഷം 45 ലക്ഷം രൂപയുടെ ബില്ലുമായി ഇയാൾ വന്നു. ഈ സംഖ്യ പിന്നീട് 47 ലക്ഷവും 51 ലക്ഷവുമായി. ഇതോടെ ആദ്യം തന്ന അഞ്ചുലക്ഷം തിരിച്ചുകൊടുത്തു. ഭീഷണി തുടർന്നപ്പോഴാണ് മെസ്സേജയച്ചത്. കേസുമായി മുന്നോട്ടുപോകുമെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം അറിയിച്ചു.
വിഡിയോ കാണാം –