ജെൻഡർ ന്യൂട്രാലിറ്റി എന്ന സ്വപ്നത്തിനു പിന്നാലെയാണ് ലോകപ്രശസ്ത ഡിസൈനർമാർ. പാവാട പെണ്ണിന്റെ പ്രതീകവും, ട്രൗസേഴ്സ് ആണിന്റെ കുത്തകയുമായിരുന്ന കാലമല്ല ഇത്. ഷർട്ടും പാന്റ്സുമിട്ട സ്മാർട് ലേഡീസ് നാട്ടിൻപുറങ്ങളിൽ പോലുംപരിചിതരായിക്കഴിഞ്ഞു.പെൺകുട്ടികളുടെ സ്വകാര്യ അഹങ്കാരമായി ഈ വസ്ത്ര സ്വാതന്ത്ര്യം മാറുകയും ചെയ്തു.
പെണ്ണായാൽ ഏതുടുപ്പും ഇടാം, എന്നാൽ ആണിന് ഒപ്ഷനുകൾ വളരെ കുറവേ ഉള്ളൂ എന്നാണ് ഈ അടുത്ത കാലം വരെ നമ്മൾ കരുതിയിരുന്നത്. ഇതു പൊളിച്ചെഴുതുകയാണ് ഇന്ന് ഫാഷൻ ലോകം. ആൺ–പെൺ വ്യത്യാസമില്ലാതെ നിറങ്ങളും കട്ടുകളും പുത്തൻ ഡിസൈനർ ഉടുപ്പുകളുടെ ഭാഗമായി മാറുകയാണ്.
2015ൽ ഗുച്ചി കളക്‌ഷനിൽ ആൺ – പെൺ മോഡലുകൾ ഒരേ വസ്ത്രങ്ങളണിഞ്ഞാണ് റാംപിലെത്തിയത്. അലസാന്ദ്രോ മിഖേൽ എ ന്ന പ്രശസ്ത ഡിസൈനറുടെ കരവിരുതിൽ ബോളിവുഡിലും എത്തി മാറ്റങ്ങൾ. പ്ലീറ്റഡ് പാവാടയണിഞ്ഞ് രൺവീർ സിങ് ഫാഷൻ കൗതു കമായത് മറക്കാൻ സമയമായിട്ടില്ല. ചരിത്രവും സംസ്കാരവും ഇണചേർത്ത് പുതുമകൾ സൃഷ്ടിക്കുന്ന അലസാന്ദ്രോയുടെ വിരലുകൾ വസ്ത്രങ്ങളിൽ ലിംഗസമത്വം എന്ന ആശയം സ്വീകരിച്ചത് ഫാഷനിൽ നാഴികക്കല്ലുതന്നെയായി. വസ്ത്രം കൊണ്ട് പൗരുഷമോ സ്ത്രീത്വമോ അളക്കാതിരിക്കുക എന്ന വലിയ ആശയത്തിലേക്കു പല ഡിസൈനർമാരും എ ത്തിച്ചേർന്നു. കുട്ടികളുടെ വസ്ത്രങ്ങളി ൽ നിന്ന് ബോയ്, ഗേൾ എന്ന വേർതിരിവ് ലേബലുകൾ മാറ്റിക്കൊണ്ട് ജോൺ ലൂയിസ് എന്ന ഡിസൈനറും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായിരുന്നു.
പ്രധാന ബ്രാൻഡുകളെല്ലാം തന്നെ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾക്ക് പ്രാധാന്യം കൊ ടുക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ട്രീറ്റ് വെയർ ലേ ബലായ വൈൽഡ് ഫാങ് ഇതിൽ പ്രധാനമാണ്. 2018ലെ മെൻസ് വെയർ ഫാഷൻ ഷോകൾ സൂചിപ്പിക്കുന്നത് സ്കർട് ഇനി പെൺകുട്ടികളുടെ സ്വകാര്യ സ്വത്ത് അല്ലേയല്ലെന്നാണ്. ജെൻഡർ, ജോലി, സ്റ്റാറ്റസ്, ഇഷ്ടങ്ങൾ ഇവയൊക്കെയാണ് വസ്ത്രത്തിലൂടെ കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടിരുന്ന കാര്യങ്ങൾ. ഇതിൽ നിന്ന് ആദ്യത്തേത് വെട്ടിമാറ്റൂ എന്നു പറയുന്നു ഫാഷൻ ലോകം. വസ്ത്രം എന്നത് ഓരോരുത്തരുടെയും സെൽഫ് എക്സ്പ്രഷനാണ്, അപ്പോൾ പിന്നെ അതിൽ ആൺ– പെൺ വേർതിരിവുകളുടെ ആവശ്യമെന്ത്?
Super Wardrobe Tips
∙ ആൺ ഉടലിനു പാകമാകാനായി യുണിസെക്സ് വസ്ത്രങ്ങൾ കൂടുതൽ വലുപ്പത്തിലാകും തയാറാക്കുക. അതുകൊണ്ട് സ്ത്രീകൾ ഇത്തരം വസ്ത്രം ഉപയോഗിക്കുമ്പോൾ സാധാരണ വാങ്ങുന്നതിനേക്കാൾ ചെറിയ സൈസ് വാങ്ങിയാൽ മതി.
∙ യുണിസെക്സ് ഷർട്ടുകൾക്ക് ബട്ടൺ ഇടതുവശത്തായിരിക്കും.
∙ ഇത്തരം വസ്ത്രങ്ങൾ ലൂസ് ഫിറ്റിങ് ആ യിരിക്കും.
∙ മിനിമൽ ആക്സസറീസ് ആണ് യുണി സെക്സ് വസ്ത്രങ്ങൾക്കൊപ്പം ഏറ്റവും നല്ലത്.
∙ യുണിസെക്സ് പാന്റ്സുകൾ മിക്കവയും ഇലാസ്റ്റിക് ഫാബ്രിക് കൊണ്ടുണ്ടാക്കിയവയായിരിക്കും. സൈസ് സംശയം തോന്നിയാൽ അണിഞ്ഞുനോക്കി അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തി മാത്രം വാങ്ങുക.
∙ കോളർ അല്ലെങ്കിൽ നെക് ലൈൻ അ ളവുകൾ വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. വാങ്ങുന്നതിന് മുന്‍പ് കംഫർട് ആ ണോയെന്ന് ഉറപ്പാക്കാൻ മടിക്കരുത്.