മോഹിച്ചു വാങ്ങിയ ചെടികളിൽ രോഗവും കീടങ്ങളും. പൂന്തോട്ടമൊരുക്കുന്ന പലരുടെയും പരാതിയാണിത്. മനുഷ്യരിലെന്ന പോലെ ചെടികളിലും രോഗം കൃത്യമായി നിർണയിച്ചാൽ മാത്രമേ നിയന്ത്രണവും ഫലപ്രദമാവൂ.
ചെടികളിലെ പല രോഗ-കീടബാധയും അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ നിയന്ത്രണവും എളുപ്പമല്ല. ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവ് കൂടുതലായാലും ചെടികളുടെ വളർച്ച മുരടിക്കുകയോ നശിക്കുകയോ ചെയ്യാനിടയുണ്ട്. ചെടികളിലെ രോഗ-കീടബാധയും അവയുടെ പ്രതിവിധിയും മനസ്സിലാക്കാം.
റോസ്
ബഡ് ചെയ്ത സങ്കര ഇനം റോസിൽ ഇലകളിലെ കറുത്ത പുള്ളി രോഗവും ചെടി വളരാതെ, പൂവിടാതെ മുരടിച്ചു നിൽക്കുന്ന കീടബാധയും കാണാറുണ്ട്. ചെറുപ്രാണികൾ ഇളംഇലകളിലെയും പൂമൊട്ടിലെയും നീര് ഊറ്റിക്കുടിക്കുന്നത് റോസിൽ മുരടിപ്പ് ഉ ണ്ടാകാനിടയാക്കും. ഇലകൾ ചുരുളും. പൂമൊട്ടുകൾ തവിട്ടുനിറം ആയി വിരിയാതെ കൊഴിയും. വേനൽക്കാലത്താണ് ഈ കീടശല്യം രൂക്ഷമാകുക.
ആദ്യപടിയായി കേടുവന്ന കമ്പുകൾ മുറിച്ചു നീക്കണം. ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി ലീറ്റർ ‘ഇമിഡാക്ലോപ്രിഡ്’ രാസപദാർഥം അടങ്ങിയ ‘കോൺഫിഡോർ’ കീടനാശിനി ചേർത്ത് ലായനിയാക്കി ചെടിക്ക് ഉപയോഗിക്കുന്ന പശയും അൽപം ചേർത്ത് ചെടി മുഴുവൻ തളിക്കണം. അഞ്ച് ദിവസം കഴിഞ്ഞ് ഒരു ത വണ കൂടി ഈ പ്രയോഗം ചെയ്യണം. തുടർന്ന് ഉണ്ടാകുന്ന തളിർപ്പുകൾ നല്ല കരുത്തോടെയാണ് വളരുന്നതെങ്കിൽ വീണ്ടും മരുന്ന് തളിക്കേണ്ട ആവശ്യമില്ല. കോൺഫിഡോർ കീടനാശിനി മാസത്തിൽ രണ്ട് ത വണ തളിച്ച് കീടബാധയിൽ നിന്നും റോസിനെ സംര ക്ഷിക്കാനാകും.
മഴക്കാലത്തെ അധിക ഈർപ്പാവസ്ഥയിൽ സങ്കര ഇനം റോസിൽ കുമിൾ വഴി ഉണ്ടാകുന്ന കറുത്ത ഇ ലപ്പുള്ളി രോഗം കാണാറുണ്ട്. പുള്ളിക്കുത്തുകൾ ഉ ണ്ടായി ഇലകൾ മഞ്ഞച്ചു കൊഴിയും. ആദ്യപടിയായി ചെടിയുടെ ചുവട്ടിൽ കൊഴിഞ്ഞു കിടക്കുന്ന ഇലക ൾ ശേഖരിച്ചു നശിപ്പിക്കണം. ഒരു ലീറ്റർ വെള്ളത്തി ൽ ഒരു ഗ്രാം ‘സാഫ്’ കുമിൾനാശിനിയും അൽപം പ ശയും ചേർത്ത് ചെടി മുഴുവൻ തളിക്കണം. അഞ്ച് ദിവസത്തിന് ശേഷം ഒരു തവണ കൂടി കുമിൾനാശിനി പ്രയോഗം നടത്തണം.
അഡീനിയം
വേനൽക്കാലത്ത് ചെറുപ്രാണികൾ കാരണം ഇലകളും പൂമൊട്ടുകളും വലുപ്പം വയ്ക്കാതെ, ആകൃതി ന ഷ്ട്ടപ്പെട്ട് മുരടിക്കും. കേടുവന്ന തണ്ടുകൾ മുറിച്ചു നീക്കി ചെടി മുഴുവൻ ‘കോൺഫിഡോർ’ ഒരു മില്ലിയും, കോൺടാഫ്+ഒരു മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനിയാക്കി തളിക്കണം. അഞ്ച് ദിവസത്തിനു ശേഷം ഒരിക്കൽ കൂടി ഈ കീടനാശിനി പ്രയോഗിക്കണം.
മഴക്കാലം കഴിഞ്ഞ് ചെടിയിൽ പുതിയ തളിർപ്പുകൾ ഉണ്ടാകുമ്പോൾ രണ്ടാഴ്ച ഇടവേളയിൽ കോൺഫിഡോർ കീടനാശിനി തളിച്ച് ചെടിയെ ഈ കീടബാധയിൽ നിന്ന് പ്രതിരോധിക്കാനാകും.

മുല്ല
വിരിയാറായ പൂമൊട്ടുകൾ കരിഞ്ഞ് ഉണങ്ങുകയോ വയലറ്റ് നിറം വന്ന് കൊഴിഞ്ഞു പോകുകയോ ആണ് മുല്ലയിൽ കാണുന്ന പ്രധാന കീടബാധ. ചെറുപ്രാണികളാണ് കാരണക്കാർ. ചെടി നനയ്ക്കുമ്പോൾ വെ ള്ളം ഇലകളിലും തണ്ടിലും ശക്തിയായി ചീറ്റിച്ച് ഇവ നീക്കം ചെയ്യാനാകും.
പൂവിട്ട കമ്പുകൾ മുറിച്ചു നീക്കി ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്രാം 'സാഫ്' കുമിൾനാശിനിയും ഒരു മില്ലി കോൺഫിഡോറും അൽപം പശയും ചേർത്ത് ലായനിയാക്കി ചെടി മുഴുവനായി തളിക്കാം. അഞ്ച് ദിവസത്തിനു ശേഷം ഒരിക്കൽക്കൂടി കീടനാശിനി പ്രയോഗം ആവർത്തിക്കണം.
നന്ദ്യാർവട്ടം
നാടൻ പൂച്ചെടിയായ നന്ദ്യാർവട്ടത്തിന്റെ മിനിയേച്ചർ ഇനങ്ങൾക്കാണ് കൂടുതൽ ഡിമാന്‍ഡ്. മഴ കഴിഞ്ഞു ള്ള കാലാവസ്ഥയിൽ കാണുന്ന പുഴുക്കേടാണ് ഈ അലങ്കാര ചെടിയെ അനാകർഷമാക്കുക.
കുറച്ച് ഇലകൾ ഒരുമിച്ച് കൂട്ടിച്ചേർത്ത് അതിനുള്ളിലാണ് കുഞ്ഞൻ പുഴുക്കൾ താവളമടിച്ച് ഇലകൾ തിന്നു നശിപ്പിക്കുക. ഇല ഉണങ്ങി കൊഴിയും. കമ്പ് മാത്രം ബാക്കിയാകും.
ഒരു ലീറ്റർ വെള്ളത്തിൽ ‘റീവ’, ‘ഡെസിസ്’ കീടനാശിനികളിലേതെങ്കിലും രണ്ട് മില്ലി ലീറ്റർ ചേർത്ത് ലായനിയാക്കി ചെടി മുഴുവൻ തളിച്ച് ഈ പുഴുശല്യം അകറ്റാം.
ഓർക്കിഡ്
പ്രധാനമായും ഡെൻഡ്രോബിയം, ഫലനോപ്സിസ് ഇനങ്ങളുടെ ഇലകളിലും പൂമൊട്ടിലും കാണുന്ന കീടബാധ വളർച്ചയെയും പൂവിടലിനെയും സാരമായി ബാധിക്കും. ഈ കീടശല്യം ഇലകളുടെ അടിഭാഗത്താണ് കൂടുതലായി കാണുക. തുടക്കത്തിൽ ചോക്ക്പൊടി പോലെ കാണപ്പെടും. പിന്നെ, ചെറിയ കറുത്ത കുത്ത് പോലെയായി ഇലകൾ കൊഴിയും. പൂമൊട്ടുകൾ വിരിയാതെ ഉണങ്ങും.
ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി ലീറ്റർ ഒബ്‌റോ ൺ കീടനാശിനി േചർത്ത് ലായനിയാക്കി ഇലയുടെ അടിഭാഗം ഉൾപ്പെടെ ചെടി മുഴുവൻ തളിക്കണം. നാല് ദിവസം കഴിഞ്ഞ് ഒരിക്കൽ കൂടി ആവർത്തിക്കുക. തുടക്കത്തിൽ കേടുവന്ന ചെടിയുടെ ഭാഗം സ്പിരിറ്റിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് ഒന്ന് - രണ്ട് തവണ തുടയ്ക്കുന്നത് ഈ കീടബാധ തുടക്കത്തിൽ അകറ്റാൻ ഫലപ്രദമാണ്.

ചെമ്പരത്തി
ഇലയുടെ അടിയിലും ഇളംതണ്ടിലുമെല്ലാം മീലി മൂട്ട എന്ന കീടം കൂട്ടമായിരുന്നു നീര് ഊറ്റിക്കുടിക്കുകവഴി ഉണ്ടാകുന്ന ഇലപൊഴിച്ചിലും, തണ്ട് ഉണങ്ങലുമാണ് ചെമ്പരത്തിയിലെ പ്രധാന കീടശല്യം.
വെള്ള പഞ്ഞി പോലെ കാണപ്പെടുന്ന മീലി മൂട്ടയെ കുമിൾരോഗമായി തെറ്റിധരിക്കാറുണ്ട്. തീവ്രാവസ്ഥയിൽ പൂമൊട്ടുകൾ കൊഴിയും. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ‘മാണിക്’ കീടനാശിനി ചേർത്ത് ലായനിയാക്കി ഇലകളുടെ അടിഭാഗമുൾപ്പെടെ ചെടി മുഴുവൻ രണ്ട് തവണ തളിച്ച് ഈ കീടബാധയെ പ്രതിരോധിക്കാം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ ചെടികൾ രാവിലെ നനയ്ക്കുന്നതാണ് ഉചിതം. വൈകുന്നേരം നന ആവശ്യമെങ്കിൽ ഇലകളിൽ വീഴാതെ ചുവട്ടിൽ മാത്രം നൽകുക.
∙ ജൈവകീടനാശിനികൾ പൂച്ചെടികളെ രോഗ- കീടബാധയിൽ നിന്നു സംരക്ഷിക്കാനാണ് കൂടുതൽ നല്ലത്. രോഗാവസ്ഥയിൽ രാസകീടനാശിനികളാണ് ഫലപ്രദം.
∙ മഴക്കാലത്ത് പൂച്ചെടികൾക്ക് ജൈവവളങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
ഉണങ്ങുന്ന തണ്ടുകൾ
ചട്ടിയിൽ വളർത്തുന്ന ഗോൾഡൻ സൈപ്രസ് എന്ന കോണി ഫെർ ചെടിയുടെ കമ്പുകൾ ഉണങ്ങുന്നു. പരിഹാരമെന്ത്?
കോണിഫെർ മരങ്ങളിൽ പലതും കേരളത്തിലെ കാലാവസ്ഥയിൽ വളർത്താൻ യോജിച്ചവയല്ല. ഗോൾഡൻ സൈപ്രസിന്റെ തണ്ട് രണ്ടു കാരണം കൊണ്ടാണ് ഉണങ്ങുക.
മഴക്കാലത്തെ ഈർപ്പാവസ്ഥയിൽ കുമിൾ രോഗം വഴി തണ്ടും ഇലകളും ഉണങ്ങാം. കേടു വന്ന തണ്ടുകൾ നീക്കം ചെയ്തശേഷം ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം ഇൻഡോഫിൽ കുമിൾനാശിനി ചേർത്ത് ചെടി മുഴുവൻ നാല് ദിവസത്തെ ഇടവേളയിൽ ഒന്ന്–രണ്ട് തവണ തളിച്ച് രോഗം നിയന്ത്രിക്കാം.
വേനൽക്കാലത്ത് പ്രാണികൾ ഇളംതണ്ടിലെ നീര് ഊറ്റികുടിക്കുന്നതു മൂലം തണ്ട് ഉണങ്ങാം. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് മില്ലി ലീറ്റർ ‘റീവ’ കീടനാശിനി ചേർത്ത് നാല് ദിവസത്തെ ഇടവേളയിൽ രണ്ട്– മൂന്ന് തവണ ചെടി മുഴുവൻ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാം.