വേനലില്‍ കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. രുചികരവും പോഷകസമ്പുഷ്ടവുമായ ഈ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു.100 ഗ്രാം ജ്യൂസിൽ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കരിമ്പിൻ ജ്യൂസ് വളരെ നല്ലതാണ്.
വഴിയോരങ്ങളിൽ കരിമ്പിൻ ജ്യൂസ് വിൽപ്പന ശാലകളും നിരവധിയാണ്. അതേസമയം വൃത്തിയുള്ള കടകളിൽ നിന്ന് ജ്യൂസ് വാങ്ങി കഴിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
∙ ഫാറ്റ് ഫ്രീ : കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ട് ജ്യൂസ് കുടിക്കും മുൻപ് മധുരം ചേർക്കുകയേ വേണ്ട.
∙ നാരുകളാൽ സമ്പന്നം : കരിമ്പിൽ ഭക്ഷ്യ നാരുകൾ ധാരാളം ഉണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ്സ് ജ്യൂസിൽ 13 ഗ്രാം ഭക്ഷ്യനാരുകൾ ഉണ്ട്.
∙ ഊർജ്ജ പാനീയം : ക്ഷീണിച്ചു വലഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കൂ നിങ്ങൾ ഉന്മേഷവാനും ഊർജ്ജസ്വലനും ആകുന്നത് അറിയാം.
∙ വീക്കം തടയുന്നു : പെട്ടെന്ന് ശരീരഭാരം കുറയാതിരിക്കാന്‍ പലപ്പോഴും കാരണമാകുന്നത് വീക്കം ഉള്ളതു കൊണ്ടാകാം. കരിമ്പിന്‍ ജ്യൂസിൽ ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ (Inflammation) പ്രതിരോധിക്കുന്നു.
∙ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു : രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു.
∙ ഉദരത്തിന്റെ ആരോഗ്യം : ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ കരിമ്പിൻ ജ്യൂസ് ഉത്തമമാണ്.
∙ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
∙ ശരീരത്തിലെ വിഷഹാരികളെ നീക്കം ചെയ്ത് ശരീരം ശുദ്ധമാക്കാൻ കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു. കൂടാതെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയാൻ മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനം കൂടിയേ തീരൂ.