ADVERTISEMENT

ഇളം പച്ചനിറത്തിലുള്ള,രുചികരമായ,മധുരതരമായ സുഗന്ധം പുറപ്പെടുവിക്കുന്ന വിഭവം– പിസ്ത.പിസ്ത ഐസ്ക്രീമിന്റെ രുചി ഇഷ്ടപ്പെടാത്തവർ വിരളം.പിസ്താഷിയോ എന്ന മരത്തിൽ നിന്നുള്ള വിത്തുകളാണ് പിസ്ത എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പിസ്താഷിയോ.ചെറിയ മധുരമുള്ള വിത്താണിത്..നൂറുക്കണക്കിനു വർഷങ്ങൾക്കു മുൻപു തന്നെ പിസ്ത ജനങ്ങളുെട ഭക്ഷണക്രമത്തിൽ ഉൾപ്പെട്ടിരുന്നതായി പറയപ്പെടുന്നു.രുചിയിൽ മാത്രല്ല ആരോഗ്യപരമായും പിസ്ത കേമൻ തന്നെയാണ്.

∙വണ്ണം കുറയ്ക്കാൻ

ADVERTISEMENT

പിസ്തയിൽ20 ശതമാനം പ്രോട്ടീൻ ഉണ്ട്.ഇതു നമ്മുെട വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും െചയ്യും. ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ സഹായിക്കുന്ന ആന്റിഒാക്സിഡന്റുകൾ പിസ്തയിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്.മാത്രമല്ല അപൂരിത കൊഴുപ്പിന്റെയും (അൺസാചുറേറ്റഡ് ഫാറ്റി ആസിഡ്)പൊട്ടാസ്യത്തിന്റെയും മികച്ച ഉറവിടമാണ് പിസ്ത.

പിസ്തയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആമാശയത്തിലെ നല്ല ബാക്ടീരിയകളുെട വളർച്ചയെ അവ സഹായിക്കുന്നു.ഇതു കാരണം ദഹനപ്രശ്നങ്ങൾ,ഹൃദ്രോഗം പോലുള്ള രോഗങ്ങളുെട അപകടസാധ്യത കുറയ്ക്കാൻ കഴിയുന്നു.പിസ്തയിലെ നാരുകളും ഏക അപൂരിത കൊഴുപ്പും ബഹൂഅപൂരിത കൊഴുപ്പും കൊളസ്ട്രോൾ അളവു നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.മാത്രമല്ല രക്താതിസമ്മർദം കുറയ്ക്കാനും പിസ്ത സഹായിക്കുമത്രേ.

ADVERTISEMENT

 പ്രതിരോധം വർധിപ്പിക്കും

പിസ്തയിലുള്ള വൈറ്റമിൻ ബി6രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു.മാത്രമല്ല പ്രതിരോധശക്തിയും നാഡിവ്യവസ്ഥയുെട ആരോഗ്യത്തെയും വർധിപ്പിക്കുന്നു.

ADVERTISEMENT

പിസ്തയിൽ ഉയർന്ന അളവിൽ ഉള്ള സിയാസാന്തിൻ,ല്യൂട്ടിൻ എന്നിവ നീലവെളിച്ചം കാരണം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നു കണ്ണിനെ സംരക്ഷിക്കുന്നു.അതുപോലെ പ്രായാധിക്യം കാരണം വരുന്ന മാകുലാർ ഡീജനറേഷൻ രോഗത്തെയും പ്രതിരോധിക്കുന്നു.

പിസ്ത ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷകരമാകാം. അസംസ്കൃത പിസ്തയിൽ സോഡിയത്തിന്റെ അളവു കുറവാണ്.എന്നാൽ റോസ്റ്റ് െചയ്തെടുക്കുമ്പോൾ ഉപ്പിന്റെ അംശം അധികമാകാം.ഇതു രക്തസമ്മർം ഉയരാൻ കാരണമാകാം.

ഒരു ദിവസം ഒരു കൈപ്പിടി അളവിൽ(6–7 എണ്ണം)പിസ്ത കഴിക്കാവുന്നതാണ്.

കടപ്പാട്

പ്രീതി ആർ. നായർ,  ചീഫ് ഡയറ്റിഷൻ, എസ്‌യുടി ഹോസ്പിറ്റൽ,തിരുവനന്തപുരം

ADVERTISEMENT