ബ്രൗൺ ബട്ടർ കേക്ക്
1.മൈദ – ഒരു കപ്പ്
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
2.വെണ്ണ – 150 ഗ്രാം
ബ്രൗൺ ഷുഗർ – കാൽ കപ്പ്+മൂന്നു വലിയ സ്പൂൺ
3.മുട്ട – മൂന്ന്
4.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
5.പാൽ – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙അവ്ൻ 1750 C ൽ ചൂടാക്കിയിടുക.
∙എട്ടിഞ്ചു വലുപ്പമുള്ള ബേക്കിങ് ട്രേ മയംപുരട്ടി വയ്ക്കുക.
∙ഒന്നാമത്തെ ചേരുവ ഇടഞ്‍ഞു വയ്ക്കണം.
∙ഒരു വലിയ ബൗളിൽ വെണ്ണയും പഞ്ചസായും അടിച്ചു മയപ്പെടുത്തുക.
∙ഇതിലേക്കു മുട്ട ഓരോന്നായി ചേർത്ത് അടിക്കണം.
∙ഇടഞ്ഞു വച്ചിരിക്കുന്ന മൈദയും പാലും അൽപാൽപം വീതം ചേർത്തു യോജിപ്പിക്കുക.
∙ഇതു മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ അരമണിക്കൂർ ബേക്ക് ചെയ്തെടുക്കാം.