മാങ്ങയിട്ട നത്തോലിക്കറി
1.നത്തോലി – അരക്കിലോ
2.തേങ്ങ ചിരകിയത് – ഒന്നേകാൽ കപ്പ്
ചുവന്നുള്ളി – നാല്
ഉലുവ – അര ചെറിയ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര വലിയ സ്പൂൺ
3.മാങ്ങ – ഒന്ന്, കഷണങ്ങളാക്കിയത്
വാളൻപുളി – ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ
പച്ചമുളക് – മൂന്ന്
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ടു തണ്ട്
4.വെളിച്ചെണ്ണ – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മീൻ കഴുകി വൃത്തിയാക്കു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ പാകത്തിനു വെള്ളവും ചേർത്തു മയത്തിൽ അരച്ചു വയ്ക്കണം.
∙മൺചട്ടിയിൽ തേങ്ങ അരച്ചതും മീനും മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി അടുപ്പിൽ വച്ചു തിളപ്പിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.
∙വെന്തു പാകമാകുമ്പോൾ നാലാമത്തെ ചേരുവയും ചേർത്തു വാങ്ങുക.