ആന്ധ്ര ചില്ലി പനീര്‍
1.പനീർ – കാൽ കപ്പ്, ചതുരക്കഷണങ്ങളാക്കിയത്
2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പച്ചമുളക് – അഞ്ച്, ചതച്ചത്
തൈര് – ഒരു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
നാരങ്ങനീര് – പകുതി നാരങ്ങയുടേത്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.നെയ്യ് – ഒരു ചെറിയ സ്പൂൺ
5.വെളുത്തുള്ളി – ആറ് അല്ലി, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6.സോയ സോസ് – ഒരു ചെറിയ സ്പൂൺ
ഗ്രീൻ ചില്ലി സോസ് – ഒരു ചെറിയ സ്പൂൺ
വിനാഗിരി – അര ചെറിയ സ്പൂൺ
കോൺഫ്‌ളോർ – ഒരു ചെറിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
7.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
8.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ പനീർ കഷണങ്ങളും രണ്ടാമത്തെ ചേരുവയും യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙ഇതിലേക്ക് ആറാമത്തെ ചേരുവ യേജിപ്പിച്ചതും ചേർത്തിളക്കി തിളപ്പിക്കണം.
∙വറുത്തു വച്ചിരിക്കുന്ന പനീറും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങാം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.