ADVERTISEMENT

ചെമ്മീൻ വറ്റിച്ചത്

1.ചെമ്മീൻ – മുക്കാൽ കിലോ

ADVERTISEMENT

2.ചുവന്നുള്ളി – 100 ഗ്രാം

വെളുത്തുള്ളി – നാല് അല്ലി

ADVERTISEMENT

ഇഞ്ചി – ഒരു ചെറിയ കഷണം

മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

3.പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

തക്കാളി – രണ്ട്, അരിഞ്ഞത്

വാളൻപുളി പിഴിഞ്ഞത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.

∙മൺചട്ടിയിൽ തയാറാക്കിയ അരപ്പും ചെമ്മീനും മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.

∙വെന്തു കുറുകി വരുമ്പോൾ വെളിച്ചെണ്ണയും ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT