ADVERTISEMENT

മീൻ ചുട്ടത്

1.മീൻ – 250 ഗ്രാം

ADVERTISEMENT

2.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

ഇഞ്ചി – ഒരു ചെറിയ കഷണം

ചുവന്നുള്ളി – നാല്

വെളുത്തുള്ളി – രണ്ട് അല്ലി

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളക് – അഞ്ചു മണി

തക്കാളി – ഒന്നിന്റെ പകുതി

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി, അരയിഞ്ചു കനത്തിൽ രണ്ടിഞ്ചു ചതുരക്കഷണങ്ങളായി മുറിക്കുക.

∙മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പുരട്ടി, അരമണിക്കൂർ വയ്ക്കുക.

∙പിന്നീട് കഷണങ്ങൾ മെല്ലേ കഴുകിയെടുക്കുക.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിൽ അരയ്ക്കുക.

∙ഈ അരപ്പ് മീൻകഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വീണ്ടും വയ്ക്കുക‌.

∙പിന്നീട് വാഴയില ചെറിയ കഷണങ്ങളായി കീറി വാട്ടിയെടുത്ത് ഓരോ മീൻ കഷണങ്ങളും അരപ്പോടുകൂടെ പൊടിഞ്ഞ് ഫ്രൈയിങ് പാനിലിട്ടു മൂടിവച്ച് രണ്ടു വശവും ചുട്ടെടുക്കുക.

 

ADVERTISEMENT