Thursday 30 January 2025 04:28 PM IST : By സ്വന്തം ലേഖകൻ

പരീക്ഷിക്കാം ഗാര്‍ലിക്ക് ഫിഷ് ഫ്രൈ, വ്യത്യസ്തവും രുചികരവുമായ റെസിപ്പി!

fisssshhhh

ഗാര്‍ലിക്ക് ഫിഷ് ഫ്രൈ

1.ദശക്കട്ടിയുള്ള മീൻ – അരക്കിലോ

2.നാരങ്ങനീര് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി – 15–20 അല്ലി

കശുവണ്ടിപ്പരിപ്പ് – 10

മല്ലിയില – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു വലി സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

4.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വറുക്കുക.

∙മീൻ ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

∙ചൂടോടെ വിളമ്പാം.