Thursday 29 July 2021 04:20 PM IST : By സ്വന്തം ലേഖകൻ

ചേറിനും ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം വിള‌മ്പാം രുചിയൂറും കൂന്തൽ റോസ്‌റ്റ്!

koonthgal

കൂന്തൽ റോസ്‌റ്റ്

1.കൂന്തൽ – അരക്കിലോ

2.എണ്ണ – പാകത്തിന്

3.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

4.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

‌∙കൂന്തൽ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.

∙മൺചട്ടിയിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ നന്നായി വഴറ്റണം.

∙തീ കുറച്ചു വച്ച ശേഷം നാലാമത്തെ ചേരുവ ചേർത്ത് ഒന്നു വഴറ്റുക.

∙ഇതിലേക്കു കൂന്തൾ ചേർത്തു യോജിപ്പിക്കണം.

∙ഇതിൽ അല്പം വെള്ളം ചേർത്തു തിളപ്പിച്ച ശേഷം 10 മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

∙ചേറിനും ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം വിള‌മ്പാം.