താറാവു പാൽ കറി
അരക്കിലോ താറാവു കഷണങ്ങളാക്കിയത്, ഒരു സവാള, 10 ചുവന്നുള്ളി, 10 അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി, രണ്ടു പച്ചമുളക്, ഒരു ഉരുളക്കിഴങ്ങ് എന്നിവ അരിഞ്ഞത്, അര സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിനുപ്പും മുക്കാൽ കപ്പ് വെള്ളവും ചേര്‍ത്തു കുക്കറിലാക്കി നാലു വിസിൽ വരും വരെ വേവിക്കുക. ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി, ഒരു സ്പൂൺ മുളകുപൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മസാലപ്പൊടി എന്നിവയും ഒരു തക്കാളി അരിഞ്ഞതും ചേർത്തു വഴറ്റുക. ഇതിലേക്ക് വെന്ത ഇറച്ചിയും ഒരു തണ്ടു മല്ലിയില അരിഞ്ഞതും ചേർത്തിളക്കി ചെറുതീയിൽ 10 മിനിറ്റ് വയ്ക്കണം. അരപ്പു കുറുകി ഇറച്ചിയിൽ പൊതിയുമ്പോൾ മുക്കാൽ കപ്പ് കട്ടിത്തേങ്ങാപ്പാൽ ചേർത്തിളക്കി കുഴഞ്ഞ പരുവത്തിൽ വാങ്ങുക. ഒരു സ്പൂൺ വിനാഗിരി ചേർത്തിളക്കി വിളമ്പാം.