ചേമ്പു കറി
1.ചെറുചേമ്പ് (ഒരേ വലുപ്പത്തിലുള്ളത്) – അരക്കിലോ
2.എണ്ണ – നാലു വലിയ സ്പൂൺ
3.സവാള – രണ്ട്, അരച്ചത്
ഇഞ്ചി – ഒരു കഷണം, അരച്ചത്
പച്ചമുളക് – ഒന്ന്, അരച്ചത്
തക്കാളി – രണ്ട്, അരച്ചത്
4.മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
5.വെള്ളം – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
6.മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ചേമ്പ് കുക്കറിലാക്കി നന്നായി പുഴുങ്ങിയശേഷം തൊലി കളഞ്ഞെടുക്കുക.
പാനിൽ അല്പം എണ്ണ ചൂടാക്കി പുഴുങ്ങിയ ചേമ്പു ചേർത്തു മൂപ്പിച്ചു നിറം മാറുമ്പോൾ വാങ്ങി മാറ്റിവയ്ക്കണം.
ഇതേ എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. വഴന്നശേഷം തീ കുറച്ചുവച്ചു നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തിളക്കിയശേഷം ചേമ്പും ചേർത്തിളക്കി അടച്ചു വച്ചു വേവിക്കുക.
വെന്തു കുറുകുമ്പോൾ വാങ്ങി മല്ലിയില അരിഞ്ഞതുകൊണ്ട് അലങ്കരിച്ചു വിളമ്പാം.
കടപ്പാട്
ഓമന ജേക്കബ്