ADVERTISEMENT

കോഴി മുളകിട്ടത്

1.കോഴി – അരക്കിലോ

ADVERTISEMENT

2.വെളിച്ചെണ്ണ – പാകത്തിന്

3.സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

ADVERTISEMENT

വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

ഇഞ്ചി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

ADVERTISEMENT

പച്ചമുളക് – മൂന്നു ചെറുത്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

പെരുംജീരകം പൊടിച്ചത് – ഒരു നുള്ള്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – നാല്, അരിഞ്ഞത്

5.മല്ലിയില, കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കോഴി കഷണങ്ങളാക്കി വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി കുറച്ചു സമയം മൂടിവച്ചു വേവിക്കുക.

∙പിന്നീട് അടപ്പു തുറന്ന് അൽപം വെള്ളമൊഴിച്ചു കോഴി വേവിക്കുക.

∙നന്നായി വെന്തശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങണം.

 

 

ADVERTISEMENT