മാമ്പഴ സീസൺ ആയാൽ പിന്നെ മാങ്ങ അച്ചാറു മുതൽ മാങ്ങ കൊണ്ടു വിവിധ തരം ജ്യൂസുകൾ വരെ പരീക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്നതും എന്നാൽ ആരുടേയും വായിൽ വെള്ളം നിറയ്ക്കുന്നതുമായ ഒരു റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം അഹാന കൃഷ്ണ.
ആസ്വദിച്ച് മാമ്പഴം കഴിക്കുന്ന അഹാനയുടെ വിഡിയോ കണ്ടാൽ കാണുന്ന ആരുടെയും വായിൽ വെള്ളമൂറും. നിരവധി ആരാധകരാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.
പുറമെ പച്ചയും എന്നാൽ ഉള്ളിൽ മഞ്ഞനിറമുള്ളതുമായ മാങ്ങ മുറിച്ച് ഉപ്പും മുളകുപൊടിയും വിതറി കഴിക്കുന്നതു കണ്ടാൽതന്നെ കൊതിവരും. ഇപ്പോഴത്തെ പ്രിയപ്പെട്ട ലഘുഭക്ഷണം, മാങ്ങയും ഉപ്പും മുളകുപൊടിയും നിങ്ങൾക്കും ഇത് ഇഷ്ടമാണോ? എന്നും പങ്കുവച്ച വിഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
ഇതിനു മുൻപ് മാംഗോ സ്‌റ്റിക്കി റൈസ് കഴിക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു.