ADVERTISEMENT

1. ലോബ്സ്റ്റർ (വലിയ ചെമ്മീൻ) – ആറ്

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ADVERTISEMENT

3. വെളിച്ചെണ്ണ – അരക്കപ്പ്

4. സവാള – നാലു വലുത്, പൊടിയായി അരിഞ്ഞത്

5. ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച്–ആറ് അല്ലി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തിൽ കീറിയത്

6. മുളകുപൊടി – നാലു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

7. കറിവേപ്പില – രണ്ട്–മൂന്നു തണ്ട്

8. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

9. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ കഴുകി, വാലിന്റെ മുകളിലേക്കു കത്രിക കൊണ്ടു നീളത്തിൽ കീറുക. വാലിൽ നിന്നു വിട്ടുപോരാത്ത വിധം ചെമ്മീനിന്റെ മാംസം മെല്ലേ പുറത്തേക്കെടുക്കുക. രണ്ടാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു കുഴച്ചതു ചെമ്മീനിൽ പുരട്ടി, തിരികെ തൊണ്ടിനുള്ളിലേക്കു തന്നെ അമർത്തി വച്ച് 20 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചെമ്മീനിൽ ചേർത്ത് തിരിച്ചും മറിച്ചുമിട്ടു വറുക്കണം. ചെമ്മീന്റെ തൊണ്ട് നല്ല ചുവപ്പു നിറമാകണം. ഇതൊരു പ്ലേറ്റിലാക്കി വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. സവാള ഇളംഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞതു ചേർത്തു വഴറ്റുക.

∙ ഇതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവയും കറിവേപ്പിലയുടെ പകുതിയും ചേർത്തു നന്നായി വഴറ്റണം.

∙ മസാല മൂത്തു വരുമ്പോൾ തക്കാളിയും ചേർത്തു വഴറ്റി മൃദുവായി, വെന്തു വരുമ്പോൾ ഉപ്പു ചേർത്തിളക്കുക.

∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന കൊഞ്ചു ചേർത്തു നന്നായി യോജിപ്പിക്കണം. മസാല കൊഞ്ചിൽ പൊ‍തിഞ്ഞു വെന്തു വരുമ്പോൾ ബാക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി വാങ്ങി വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്:  അഞ്ജന ജേക്കബ്, ടെക്സസ്, യുഎസ്എ. വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: റെജിമോന്‍ പി. എസ്., സീനിയര്‍ സിഡിപി, ക്രൗണ്‍ പ്ലാസ, കൊച്ചി.

ADVERTISEMENT