ADVERTISEMENT

1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

വെണ്ണ – ഒരു വലിയ സ്പൂൺ

ADVERTISEMENT

2. സ്പ്രിങ് അണിയൻ – ഒരു കെട്ടിന്റെ പകുതി, അരിഞ്ഞത്

ഉരുളക്കിഴങ്ങ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ADVERTISEMENT

3. വെജിറ്റബിൾ സ്റ്റോക്ക്, ചൂടുള്ളത് – ഒരു ലീറ്റർ

4. ഗ്രീൻപീസ് – 900 ഗ്രാം

ADVERTISEMENT

5. പുതിനയില – ഒരു കെട്ടിന്റെ പകുതി, ഇലകൾ മാത്രം എടുത്തത്

6. പാർമെസൻ ചീസ് – 85 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ എണ്ണയും വെണ്ണയും ചൂടാക്കി സ്പ്രിങ് അണിയനും ഉരുളക്കിഴങ്ങും ചേർത്തു നിറം മാറാതെ വഴറ്റണം.

∙ ഇതിലേക്കു സ്റ്റോക്ക് ചേർത്തിളക്കി തിളപ്പി ച്ച്, ഉരുളക്കിഴങ്ങു മൃദുവാകുമ്പോൾ ഗ്രീൻപീസ് ചേർത്തു വീണ്ടും രണ്ട്–മൂന്നു മിനിറ്റ് വേവിച്ചു വാങ്ങുക. 

∙ ഇതിലേക്കു പുതിനയില ചേർത്തിളക്കണം.

∙ ഈ മിശ്രിതം മിക്സിയിൽ അടിച്ചു മയപ്പെടുത്തി വിളമ്പാനുള്ള കപ്പുകളിലാക്കണം.

∙ ഓരോ കപ്പിലും ചീസ് ഗ്രേറ്റ് ചെയ്തതു വിത റി സ്പ്രിങ് അണിയൻ, ഗ്രീൻപീസ്, പുതിനയില എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്: ROY POTHEN, Corporate Chef, Paragon Restaurant, Karama, UAE

ADVERTISEMENT