ADVERTISEMENT

എന്നും ഒരേ ദോശ ബോറടിക്കില്ലേ? കീൻവ ദോശ പരീക്ഷിച്ചാലോ, ഈസിയായി ഉണ്ടാക്കാം

നാളെ രാവിലെ എന്തുണ്ടാക്കും ? വൈകുന്നേരമാകുമ്പോഴേ ആലോചന തുടങ്ങും. പ്രാതലിനു വ്യത്യസ്ത രുചി ആഗ്രഹിക്കുന്നവർക്കുള്ളതാണ് കീൻവ ദോശ.

ADVERTISEMENT

ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ള ധാന്യമാണ് കീൻവ. മഗ്‌നീഷ്യം, അയൺ എന്നിവയാലും സമ്പന്നം. കീൻവയെ സാലഡ്, ഉപ്പുമാവ്, ദോശ എന്നിങ്ങനെ പല വിധം രുചികരമായി രൂപമാറ്റം നടത്താനാകും. ഗ്ലൂട്ടൻ ഫ്രീയാണ്. അലർജി പ്രശ്നങ്ങൾ ഉള്ളവർക്കും കഴിക്കാം.

കീൻവ ദോശ

ADVERTISEMENT

കീൻവ – ഒരു കപ്പ്, റോൾഡ് ഓട്സ് – അരക്കപ്പ്, ഉഴുന്ന് – അരക്കപ്പ്, കടലപ്പരിപ്പ് – അരക്കപ്പ്, ഉലുവ – അര ചെറിയ സ്പൂൺ, ഇ‍ഞ്ചി – ഒരു ചെറിയ കഷണം, പച്ചമുളക് – രണ്ട്, ഉപ്പ്, എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ കീൻവ, റോൾഡ് ഓട്സ്, ഉഴുന്ന്, കടലപ്പരിപ്പ്, ഉലുവ എന്നിവ കഴുകി നാലു മണിക്കൂർ കുതിരാൻ വയ്ക്കുക.

∙ വെള്ളം മാറ്റിയ ശേഷം ഇത് ഇഡ്ഡലിമാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.

∙ ഇ‍ഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക.

30 മിനിറ്റിനു ശേഷം ദോശ തയാറാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അനിത മോഹൻ
ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ
പ്രോഗ്രാം ഓഫിസർ
ഡയറക്റ്ററേറ്റ് ഓഫ്
ഹെൽത് സർവീസസ്

ADVERTISEMENT