സോയ പെരട്ട്
1.സോയ ചങ്സ് – ഒരു കപ്പ്
2.കുരുമുളക് – ഒരു വലിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
4.സവാള – ഒന്ന്, അരിഞ്ഞത്
5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
6.തക്കാളി – ഒന്ന്, അരിഞ്ഞത്
7.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
8.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙സോയ ചങ്സ് ഉപ്പു ചേർത്ത വെള്ളത്തിൽ വേവിച്ചൂറ്റി മാറ്റി വയ്ക്കുക.
∙പാനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് വറുത്തു പൊടിച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക.
∙കണ്ണാടിപ്പരുവമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
∙തക്കാളി വെന്തുടയുമ്പോൾ സോയ ചങ്സ് ചേർത്തിളക്കണം.
∙പൊടിച്ചു വച്ച മസാലയും ഏഴാമത്തെ ചേരുവയും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.
∙അൽപം വെള്ളം ചേർത്തു മൂടി വച്ചു രണ്ടു മിനിറ്റു വേവിക്കണം.
∙മൂടി തുറന്നു നന്നായി ഇളക്കി വരട്ടിയെടുത്തു മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.