ഖത്തറില്‍ ജോലിക്കാരനായ അൻവർസാദത്ത് കുടുംബസമേതം താമസിക്കുന്നതും അവിടെത്തന്നെ. അൻവർ നാട്ടിൽ ഒരു വീട് പണിയാനായി ആർക്കിടെക്ടായ വിനയ് മോഹനെ സമീപിച്ചു. സ്വപ്ന ഭവനമൊരുക്കാൻ അൻവർ തന്റെ മനസ്സിലെ ആശയങ്ങൾ വിനയ് മോഹനു മുന്നിൽ നിരത്തി. എല്ലാം കേട്ട് വിനയ് മോഹൻ സ്ട്രെയിറ്റ് പാറ്റേണിന് മുൻതൂക്കം നൽകി പ്ലാൻ വരച്ചു. സ്ഥിരം സങ്കൽപത്തിൽ നിന്നു വ്യത്യസ്തമായ ഡിസൈൻ അൻവറിനും കുടുംബത്തിനും നന്നേ ബോധിച്ചു. മരങ്ങൾ എറെയുള്ള 60 സെന്റിൽ അവ കഴിവതും മുറിക്കാതെ വീട് പണിതു. അതുകൊണ്ടാകാം പ്രകൃതി അതിന്റെ സ്നേഹം കാറ്റും തണുപ്പുമായി തിരി‍ച്ച് നൽകാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.

vinay1

വിശാലമായ മുറ്റം നൽകുന്ന ഫീൽ ഒന്നു വേറെത്തന്നെയാണ്. മനോഹരമായി ലാൻഡ്സ്കേപ് ഒരുക്കുക കൂടി ചെയ്തപ്പോൾ സംഗതി കിടു. വീടിന്റെ പുറംഭംഗി മുഴുവന്‍ കണ്ണിൽ നിറഞ്ഞു നിൽക്കും, ഇതാണ് ഈ വീടിന്റെ പ്രത്യേകത. എലിവേഷനിലുള്ള വെളുത്ത ഭിത്തിയാണ് വീടിനെ രണ്ട് ഭാഗമായി വേർതിരിക്കുന്നത്. സ്റ്റെയർകെയ്സിന്റെ പുറംഭിത്തിയാണ് ഇത്. വീടിന്റെ ഇരു ഭാഗങ്ങളിലായുള്ള കാർപോർ‌ച്ചും ഗാരിജും വീടിന് വലുപ്പം തോന്നാൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

vinay2
ADVERTISEMENT

അൻവർ സാദത്തും കു‍ടുംബവും വി‍ദേശത്തായതിനാൽ കാർ ഗാരിജിനകത്ത് സുരക്ഷിതമാണ്. ഗാരിജിൽ നിന്ന് സിറ്റ്ഔട്ടിലേക്കു വഴിയൊരുക്കിയിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഡിസൈൻ എലിവേഷന്റെ ഭംഗി വർധിപ്പിക്കുന്നു. ഇത് വീടിന്റെ പൊതുവായ ഡിസൈന്‍ തീം കൂടിയാണ്. മുകളിലെ നിലയിലുള്ള ഫാമിലി ലിവിങ്ങില്‍ നിന്ന് പ്രവേശിക്കാവുന്ന രീതിയിൽ കാന്റിലിവറിൽ ഒരുക്കിയ ബാൽക്കണിയാണ് വീട് ആകർഷകമാക്കുന്ന മറ്റൊന്ന്.

vinay3

3400 ചതുരശ്രയടിയുള്ള വീട്ടിൽ താഴത്തെ നിലയിൽ രണ്ടും മുകളിലെ നിലയിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. വീടിനുള്ളിൽ കാറ്റെത്തിക്കാൻ വലിയ ജനലുകള്‍ നൽകി. വെളിച്ചം കൂടുതൽ ലഭിക്കാൻ കോർട്‌യാർഡുകളുടെ മേൽക്കൂരയിൽ ഗ്ലാസ് നൽകി. പ്രധാന വാതിൽ കടന്ന് ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നിടത്താണ് ഒരു കോര്‍ട്‌യാർഡ്. മറ്റൊന്ന് ഡൈനിങ് ഏരിയയിൽ വലതു വശത്തും. സ്വകാര്യതയ്ക്കു ഭംഗം വരുത്താതെ ലിവിങ് ഏരിയ ഒരുക്കണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. ഇവിടെ നല്‍കിയ ഇരിപ്പിടങ്ങളും ഡിസൈനിന് അനുയോജ്യം തന്നെ.

vinay4
ADVERTISEMENT

ഡൈനിങ്ങിൽ പുറത്തെ പാഷ്യോയിലേക്കു തുറക്കാവുന്ന രീതിയിൽ ഫോൾഡിങ് വാതിലുകൾ നൽകി. ഇപ്പോൾ പുറംകാഴ്ചയും വിരുന്നെത്തുന്ന കാറ്റും തെളിച്ചമുള്ള അന്തരീക്ഷവും ഡൈനിങ്ങി നെ സമ്പന്നമാക്കുന്നു.കിച്ചൻ, പ്രെയർ ഏരിയ, കോമൺ ടോയ‌്ലറ്റ് എ ന്നിവിടങ്ങളിലേക്ക് ഡൈനിങ്ങിൽ നിന്ന് പ്രവേശിക്കാം. മുറികൾ ലളിതമായി ഡിസൈൻ ചെയ്തു. കുത്തി നിറച്ചുള്ള ഇന്റീരിയർ ഡെക്കറേഷനോട് വീട്ടുകാർക്ക് താൽപര്യമില്ല. എല്ലാം കയ്യെത്തും ദൂരത്ത് കിട്ടാവുന്ന രീതിയിൽ കിച്ചന്‍ ഒ രുക്കിയപ്പോൾ റസീലയും ഹാപ്പി. കടലിനക്കരെയുള്ള തന്റെ ഉടമസ്ഥരുടെ വരവും കാത്തിരിക്കുകയാണ് ഈ വീട്. 

vinay6

 

ADVERTISEMENT

ഡിസൈന്‍: വിനയ് മോഹൻ

വിഎം ആർക്കിടെക്ട്സ്

കോഴിക്കോട്

vmarchitects01@gmailcom