കൊല്ലം ആദിച്ചനെല്ലൂരുള്ള മാത്യു തോമസിനും കുടുംബത്തിനും ഒരുനില വീടിനോടാണ് അന്നും ഇന്നും താൽപര്യം. വൃത്തിയാക്കാനുള്ള എളുപ്പം, കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് നല്ലത് എന്നിങ്ങനെ പല കാരണങ്ങളാണ് ഇവരെ ഒരുനില വീടിന്റെ ആരാധകരാക്കുന്നത്.

mathew8

കെനിയയിലെ ദീർഘകാലത്തെ ഒൗദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലെത്തി വീടു പണിതതും ഈ ഇഷ്ടമനുസരിച്ചുതന്നെ.

mathew3
ADVERTISEMENT

ഒരുനിലയാണെങ്കിലും കാഴ്ചയിൽ രണ്ടുനിലയെന്നേ തോന്നൂ. ലിവിങ്ങും ഡൈനിങ്ങും ഡബിൾ ഹൈറ്റിൽ ഒരുക്കിയാണ് ഇതു സാധ്യമാക്കിയത്. എക്സ്റ്റീരിയറിന്റെ ഭംഗിയിൽ പ്രധാന പങ്ക് വഹിക്കുന്നത് സ്‌റ്റോൺ ക്ലാഡിങ്ങും ഡബിൾ ഹൈറ്റ് ഏരിയയിലെയും തൂണുകളിലെയും കണ്ണൂർ കല്ലുമാണ്.

mathew5

കണ്ണൂർ കല്ലിന്റെ ചുവപ്പും എക്സ്റ്റീരിയർ ഭിത്തികളുടെ വെള്ളയും ചേർന്ന അതിമനോഹര കോംബിനേഷൻ എലിവേഷൻ ആകർഷകമാക്കുന്നു.

mathew6
ADVERTISEMENT

2300 ചതുരശ്രയടിയുള്ള വീട് മാത്യുവിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞതാണ്. ആദിച്ചനല്ലൂരിലുള്ള എഎസ് കൺസ്ട്രക്‌ഷൻസിനാണ് കോൺട്രാക്ട് നൽകിയത്. ഇന്റീരിയർ ഒരുക്കിയത് കൊട്ടിയത്തെ ‘സ്മാർട് ഹോംസ്.’ പഴയ വീട് പൊളിച്ച് പുതിയത് പണിയുകയായിരുന്നു. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറി, അടുക്കള, വർക്ഏരിയ, സർവന്റ്സ് റൂം എന്നിവയടങ്ങുന്നതാണ് വീട്.

mathew9

വീട്ടിൽ മാത്യുവിന്റെ ഇഷ്ട ഇടം ഡൈനിങ്ങിൽ നിന്നിറങ്ങുന്ന പാഷ്യോയാണ്. 160 വർഷം പഴക്കമുള്ള പത്തായത്തിന് സ്ഥാനം നൽകാൻ വേണ്ടിയാണ് പാഷ്യോ നൽകിയത്. വെർട്ടിക്കൽ ഗാർഡൻ നൽകി പാഷ്യോയുടെ ഭംഗി കൂട്ടി. പ്രകൃതിഭംഗി ആസ്വദിച്ച് ഒരു കാപ്പി കുടിക്കണമെങ്കിൽ അതുമാവാം. ഇവിടേക്കിറങ്ങാൻ ഗ്ലാസ് വാതിലുകളാണ്.

mathew1
ADVERTISEMENT

വാഷ് ഏരിയയിൽ ക്ലാഡിങ് ചെയ്തു മോടിപിടിപ്പിച്ചിട്ടുണ്ട്. കിടപ്പുമുറികളിലും ലിവിങ്, ഫാമിലി ലിവിങ് ഏരിയകളിലും ഫോൾസ് സീലിങ് ചെയ്ത് ഭംഗിയേകി. ഡബിൾഹൈറ്റിന്റെ അഴകു കൂട്ടാൻ പർഗോളയും ഷാൻഡ്‌‌ലിയറുമുണ്ട്.

mathew2

െഎവറി നിറത്തിലാണ് ഇന്റീരിയർ. മുന്നിലെ ജനലും വാതിലും തേക്കുകൊണ്ടാണ്; ബാക്കിയെല്ലാം ആഞ്ഞിലി കൊണ്ടും. കട്ടിലൊഴിച്ച് മറ്റു ഫർണിച്ചറെല്ലാം റെഡിമെയ്ഡ് ആണ്. വാഡ്രോബുകൾ മറൈൻ പ്ലൈകൊണ്ട് നിർമിച്ചു.

mathew4

വെളള–ഗ്രേ കോംബിനേഷനിലാണ് അടുക്കള. കൗണ്ടർടോപ് നാനോവൈറ്റിലും കാബിനറ്റുകൾ ലാമിനേറ്റഡ് മറൈൻ പ്ലൈയിലും നിർമിച്ചു. അടുക്കളയിലും കിടപ്പുമുറികളിലും വുഡൻ ടെക്സ്ചറുള്ള ടൈലുകളാണ്. കെനിയയിൽ നിന്നുള്ള ലൈറ്റുകളും അലങ്കാര വസ്തുക്കളും വീടിന് വേറിട്ട ഭംഗി നൽകുന്നു..