ഫോട്ടോഗ്രാഫർമാരുടെ വീട് എന്ന പേരിലാണ് അജീ‌ബ് കൊമാച്ചിയുടെ പുതുക്കിയ വീട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉപ്പയും മൂന്ന് മക്കളും പ്രഫഷനൽ ഫൊട്ടോഗ്രഫർമാർ.

ajjee433

‘‘2007 ലാണ് വീട് പണിയുന്നത്. കയ്യിലുള്ള പണം കൊണ്ട് ചെറുതും അത്യാവശ്യം സൗകര്യവുമുള്ള വീടു പണിതു. ഡിസൈനറായ മുഹമ്മദ് മിർഷാദുമായി കൺസൽറ്റ് ചെയ്തു പിന്നെയും രണ്ട് തവണ പുതുക്കിപ്പണിതു. ആദ്യം ഭിത്തി തേക്കാതെ നിലനിർത്തി. പുതുക്കിയപ്പോൾ ഭിത്തി തേച്ച് വെളുത്ത പെയിന്റ് അടിച്ചു. വെളുത്ത നിറം വീടിനു നൽകുന്ന വിശാലതയും സൗന്ദര്യവും നൽകുന്നു. മുകൾ നില കോൺക്രീറ്റ് ആയിരുന്നു. ഇത് മാറ്റി ഭിത്തി ഉയരം കൂട്ടി ട്രസ്സ് ചെയ്തു ഓട് പാകി. അടുക്കള വിശാലമാക്കി ഒരു മുറി അധികമായി പണിതു. പുതുക്കലുകൾക്കു ശേഷവും വീടിന് ഇതുവരെ ചെലവായത് 30 ലക്ഷം.

ajeebb4431
ADVERTISEMENT

ഏറെ കൗതുകവും അദ്‌ഭുതവും  വീട്ടിലെ ജിഐ നിർമിതികളാണ്. ചെലവ് കുറയ്ക്കാൻ സഹായിച്ചതും ഇത് തന്നെയാണ്. അകത്തളത്തിന്റെ ഡിസൈനിനോട് യോജിക്കുംവിധം വീട്ടുകാർ തന്നെ ഡിസൈൻ ചെയ്ത ഫർണിച്ചർ, സ്റ്റെയർകെയ്സ്, ഗെയ്റ്റ്, ചുറ്റുമതിൽ, പോർച്ച്,  അങ്ങനെ നീണ്ടുപോവുന്നു അവ. എല്ലാം ജിഐയുടെ സ്ക്വയർ പൈപ്പിൽ. 

ajeebb667

ഇടങ്ങൾക്കനുസരിച്ച്  ഫർണിച്ചറിന്റെ അളവ് എടുത്തു നിർമിച്ചു. ബെഞ്ച്, സോഫ, ഡൈനിങ്ടേബിൾ, കസേര, കട്ടിൽ വരെ ജിഐയിൽ തന്നെ. ഇരിപ്പിടങ്ങൾ തടി പാനലിങ്ങിനു മുകളിൽ കുഷൻ ചെയ്തു. മലേഷ്യൻ ഇരൂൾ ആണ് പാനലിങ്ങിനായി ഉപയോഗിച്ചത്. ഇങ്ങനെ നിർമിക്കുന്നത് വഴി പണം ലാഭിക്കുക മാത്രമല്ല വീട്ടുകാരുടെ മനസ്സിനിണങ്ങിയ രീതിയിൽ വീടിന്റെ ഡിസൈനിനോടും നിറത്തോടും ചേരുന്ന രീതിയിൽ നിർമിക്കാം. ഇഷ്ടമുള്ള നിറവും നൽകാം. ‘‘ഇന്റീരിയറിൽ വലിയ അളവിൽ  ചെലവ് കുറയ്ക്കാനായി. വെൽഡിങ് മെഷീനും ജിഐ പൈപ്പും തലയില്‍ ഐഡിയയുമുണ്ടോ? ചെലവ് കുറയ്ക്കാം.’’ എന്ന് അജീബ് കൊമാച്ചി.

ADVERTISEMENT

1.

ajeehbvhbjb

2.

ajeebbnnn
ADVERTISEMENT

3.

ajj321

4.

ajeebb443288

5.

ajee5666bhh

6.

ajee54356

7.

ajee6667

8.

ajjhgcdvgv

9.

ajeeb-family