ADVERTISEMENT

ഉപയോഗശൂന്യമായ ബോട്ടിലുകൾ റീസൈക്കിൾ ചെയ്ത് നാലു വയസുവരെയുള്ള കുട്ടികൾക്കുള്ള ഉടുപ്പുകൾ നിർമ്മിക്കുന്ന ബ്രാന്റാണ് പെറ്റിറ്റ് പ്ലി. ബോട്ടിലിനെ പ്രോസസ് ചെയ്ത് തുണിയാക്കുന്നത് നമ്മൾ മുമ്പും കേട്ടിട്ടുണ്ട്. അതിലിപ്പൊ വലിയ വാർത്തയെന്താണല്ലേ? ഈ വസ്ത്രങ്ങൾ വളരും. കാലത്തിനും കോലത്തിനും അനുരിച്ച്! ആദ്യത്തെ നാലു വർഷങ്ങളിൽ ഓരോ കുഞ്ഞും എത്രയെത്ര ഉടുപ്പുകളാകും ഇട്ടു കളയുന്നത്. ഒരു തവണയിട്ട് രണ്ടാമതിടും മുൻപ് ചില ഉടുപ്പുകൾ പാകമല്ലാതാകും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അത്ര വേഗത്തിലാകും കുട്ടിക്കുറുമ്പന്മാരുടെ വളർച്ച. ഇന്നൊവേറ്റീവ് തുണിയും മടക്കുകളുമാണ് ഈ വളരും ഉടുപ്പുകളുടെ രഹസ്യം. തുണിയിലെ മടക്കുകൾ നിവർത്തിയാൽ ഉടുപ്പിന്റെ നീളവും ചുറ്റളവും ഏറെ കൂടും. വീണ്ടും മടങ്ങി പഴയ അളവിലേക്കെത്താനും ഇതിനാകും.

D2


ഏഴുടുപ്പുകൾ മാറുന്ന കാലയളവിൽ ഒരേയൊരുടുപ്പു മതിയെന്നു സാരം. ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യം സൃഷ്ടിക്കുന്ന വ്യവസായ രംഗമെന്ന ചീത്തപ്പേര് ഫാഷൻ ഇൻഡസ്ട്രിയിൽ നിന്ന് മാറ്റിക്കളയാനാണ് ബ്രാന്റിന്റെ ശ്രമം. മാതാപിതാക്കൾക്ക് പോക്കറ്റ് കാലിയാക്കുന്നതും കുറയ്ക്കാം. പക്ഷേ പെറ്റിറ്റ് പ്ലി നിലവിൽ പുറത്തിയിരിക്കുന്ന ഉടുപ്പുകളിൽ ബേബി നിറങ്ങളോ ക്യൂട്ട് പ്രിന്റുകളോ ഇല്ല. നീണ്ട ഉപയോഗം ഉറപ്പാക്കാൻ കറ പിടിക്കാത്ത തരം ഡൈകളാണ് ഈ തുണികളില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്യൂട്ട്നസ് ഓവർലോഡ് ഇല്ലാത്ത വസ്ത്രങ്ങൾ നമ്മൾ കുട്ടികളെ അണിയിക്കുമോ. ഇല്ലെന്നാണ് പൊതുജന പക്ഷം. ഏതായാലും കൂടുതൽ ആകർഷകമായ ലുക്കുകളിൽ ഈ ഇന്റലിജന്റ് വസ്ത്രങ്ങൾ പുറത്തിറക്കാനുള്ള തത്രപ്പാടിലാണ് പെറ്റിറ്റ് പ്ലി.  കുട്ടിയുടുപ്പുകൾ മാത്രമല്ല, മാസ്കുകളും ഇതേ തുണിയിലുണ്ട്. പലർക്കും പല സൈസിൽ വേണ്ടേ വേണ്ട. ഒറ്റ സൈസ് മതി. എല്ലാവരും ഹാപ്പി.

ADVERTISEMENT

Photo courtesy : Petit Pli

ADVERTISEMENT
ADVERTISEMENT