രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികൾ വരെ ആരാധകരുള്ള പ്രമുഖ ഡിസൈനർ ബ്രാന്റാണ് , ഈ ഫോട്ടോകൾക്ക് പിന്നിൽ
‘‘പലതരം പ്രാന്തുകളും കണ്ടിട്ടുണ്ട്. ഇതതിലൊന്നും പെടാത്ത പ്രത്യേക പ്രാന്ത്.. ഇത്ര ഡിസ്റ്റർബിങ് ആയ ഫാഷൻ ഫോട്ടോകൾ വേറെ കണ്ടിട്ടില്ല...ഇത് ഫാഷൻ വേറെ ലെവൽ..കലയുടെ വേറിട്ട ആവിഷ്കാരം.. ഇത്രയേറെ വ്യത്യസ്തമായി ഫാഷനെ അവതരിപ്പിച്ചതിൽ പ്രശംസിക്കാതെ വയ്യ’’ .. റോ മാംഗോയെന്ന പ്രശസ്ത ഫാഷൻ ബ്രാന്റ് അടുത്തിടെ പുറത്തിറക്കിയ ‘അതർ’ എന്ന ഫാഷൻ ഷൂട്ടിന് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളാണിത്. പുറത്തേക്കുന്തിയ സെറാമിക് കണ്ണുകളും , ചായം പൂശിയ ശരീരവുമായി മോഡലുകൾ പേടിപ്പിക്കുന്ന രൂപത്തിലാണെത്തുന്നത്. സാരികൾക്ക് പ്രശസ്തമായ ഈ ബ്രാന്റ് ,പുതിയ കളക്ഷനിലെ സാരി പാമ്പിന്റെ രൂപത്തിലാണ് ചുറ്റിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഭംഗിയും തനിമയും മാത്രമല്ല, വ്യത്യസ്തതയും ഉൾക്കൊള്ളാനും പ്രകൃതിയെ സ്നേഹിക്കാനും വസ്ത്രങ്ങളിലൂടെ മനസിന്റെ ഭാഷ പറയാനും ശ്രമിക്കുന്ന ഡിസൈനർ ലേബലായതു കൊണ്ട് ഇതിൽ എന്തെങ്കിലും കഴമ്പുണ്ടാകുമെന്നതിൽ ആരാധകർക്ക് സംശയമില്ല. എന്നാലും എന്താണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചോദ്യങ്ങളുടെ പെരുമഴയാണ് ചിത്രങ്ങൾക്കു പിന്നിലെ ക്രിയേറ്റീവ് ടീമിനു നേരെ ഉയരുന്നത്.
photo courtesy: Raw Mango