ഈ വർഷത്തെ ഹാലോവീന്‍ ആഘോഷമാക്കുകയാണ് ഹോളിവുഡ് ലോകം. വിചിത്രമായ നിരവധിവേഷങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് മോഡലും ടിവി അവതാരകയുമായ ഹൈദി ക്ലമിന്റെ ലുക്കാണ്. ന്യൂയോര്‍ക്കില്‍ നടന്ന ഹാലോവീന്‍ പാര്‍ട്ടിയ്ക്ക് മണ്ണിരയുടെ വേഷത്തിലെത്തിയാണ് ഈ 49 വയസുകാരി ആരാധകരെ വിസ്മയിപ്പിച്ചത്.
ശരീരം മുഴുവന്‍ മറയ്ക്കുന്ന റിയലിസ്റ്റിക് സ്യൂട്ടാണ് മണ്ണിരയ്ക്കായി ഹൈദി തിരഞ്ഞെടുത്തത്. മണ്ണിര കോസ്റ്റ്യൂമിൽ കാര്‍പ്പറ്റിലൂടെ നിരങ്ങി നീങ്ങുന്ന ഹൈദിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം മീന്‍പിടുത്തക്കാരനായി ചൂണ്ടയും പിടിച്ച് ഭര്‍ത്താവ് ടോം കൗളിറ്റ്‌സുമുണ്ട്. ഇവരുടെ മകളായ പതിനെട്ടുകാരി ലെനി ക്യാറ്റ് വുമണിന്റെ വേഷമാണ് ധരിച്ചത്.
1.

2.

3.