ഒരു വെറൈറ്റി സ്കര്‍ട്ടാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചാവിഷയം. കണ്ടാല്‍ ആര്‍ക്കും കണ്‍ഫ്യൂഷന്‍ തോന്നും, ഇത് ബെല്‍റ്റാണോ, അതോ സ്കര്‍ട്ടാണോ എന്ന്. സംശയിക്കേണ്ട സംഭവം സ്കര്‍ട്ട് തന്നെയാണ്. ഇറ്റാലിയൻ ഫാഷൻ ബ്രാന്റ് ഡീസൽ പുറത്തിറക്കിയ സ്കർട്ട് ആണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

വിന്റർ 2022 കലക്‌ഷനിലേതാണ് ഈ സ്കർട്ട്. ഏകദേശം 75,000 ഇന്ത്യൻ രൂപയാണ് സ്കര്‍ട്ടിന്റെ വില. റബർ പോലെ തോന്നുന്ന ഈ സ്കര്‍ട്ട് ധരിച്ച് ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണ്. കാശ് കൊടുത്തു സ്കർട്ട് വാങ്ങിച്ചുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്ന ഉപഭോക്താവിന്റെ വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.