പാരീസ് ഫാഷന്‍ വീക്ക് 2023 ആണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ദിവസം അമേരിക്കൻ റാപ്പറായ ദോജാ ക്യാറ്റിന്റെ വെറൈറ്റി ഔട്ഫിറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ശരീരത്തിൽ മുഴുവനും ക്രിസ്റ്റലുകള്‍ പതിപ്പിപ്പിച്ച് ചുവപ്പ് വസ്ത്രത്തില്‍ റാംപിലെത്തിയ ദോജായുടെ ലുക്ക് കയ്യടി നേടി.
അടിമുടി തിളങ്ങുന്ന ചുവന്ന രൂപത്തിനായി 30,000 ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകളാണ് ഉപയോഗിച്ചത്. ദേഹം മുഴുവൻ ചുവന്ന പെയിന്റ് അടിച്ചതിനു ശേഷം ക്രിസ്റ്റലുകള്‍ പതിപ്പിക്കുകയായിരുന്നു. 4 മണിക്കൂറും 58 മിനിറ്റും കൊണ്ടാണ് മേക്കപ്പ് ആർട്ടിസ്റ്റായ പാറ്റ് ദോജായെ ഒരുക്കിയെടുത്തത്. ചുവപ്പു നിറത്തിലുള്ള സിൽക്ക് ഫെയ്ൽ ബസ്റ്റിയര്‍ ടോപ്പും പാവാടയുമാണ് ദോജാ ധരിച്ചത്.
1.

2.

3.
