ADVERTISEMENT

സാധാരണ പ്രോട്ടീൻ പൗഡർ വെള്ളം, പാൽ, ജ്യൂസ് എന്നിവയിൽ മിക്സ് ചെയ്തു കുടിക്കാം. വേയ് പ്രോട്ടീൻ വർക് ഔട്ടിനു മുമ്പും പിമ്പും കെയ്സിൻ എന്ന പ്രോട്ടീൻ ഉറങ്ങുന്നതിനും മുമ്പുമാണ് എടുക്കേണ്ടത്.

പ്രോട്ടീൻ ബ്രാൻഡ് അനുസരിച്ചം ടൈപ്പ് അനുസരിച്ചും ഗുണമേന്‍മയിൽ വ്യത്യാസമുണ്ട്. ദിവസം രണ്ടു പ്രാവശ്യം വർക്ഔട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ആദ്യത്തെ ഡ്രിങ്കും രണ്ടാമത്തെ ഡ്രിങ്ക് വർക്ഔട്ടു കഴിയുന്ന ഉടനെയും കുടിക്കണം. ഇതാണ് പ്രോട്ടീൻ ഷേക് കുടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.

ADVERTISEMENT

പ്രധാനമായും ശരീരത്തിന് എനർജി ലഭിക്കുന്നതിനു വ്യായാമം ചെയ്യുമ്പോൾ നാശം സംഭവിക്കുന്ന പേശികൾ പുനരുദ്ധരിക്കാനും പുതുതായി ഉണ്ടാകുന്ന മസിലിനു ഇന്ധനമേകാനും വേണ്ടിയാണ് വർക്ഔട്ട് സമയത്തുതന്നെ കഴിക്കുന്നത്. എന്നാൽ നേന്ത്രപ്പഴം അല്ലെങ്കിൽ മിൽക് ഷേക്, സ്മൂത്തികൾ എന്നിവ പ്രോട്ടീൻ ഷേക്കിനു പകരമായി കഴിക്കാം.

കാർബോഹൈ‍ഡ്രേറ്റ്–പ്രോട്ടീൻ ഷേക്കുകൾ

ADVERTISEMENT

കഠിനമായ വർക്ഔട്ടിനു ശേഷം നമ്മുടെ പശികൾ നശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു വർക്ഔട്ടിനു ശേഷം പെട്ടെന്നു ദഹിച്ചു രക്തത്തിൽ കലരുന്ന ഒരു കാർബോഹൈഡ്രേറ്റ്–പ്രോട്ടീൻ മിക്സ് കുടിക്കുക. പേശികൾ വിഘടിക്കുമ്പോൾ രക്തക്കുഴലുകൾ വികസിക്കും. രക്തം പേശിയിലേക്ക് വളരെ ശക്തമായി പമ്പ് ചെയ്യപ്പെടുന്ന ഈ അവസരത്തിൽ കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ മിക്സ് മസിലിന്റെ പുരനുദ്ധാരണത്തിനും വളർച്ചയ്ക്കും ആവശ്യമാണ്. കാർബോഹൈ‍ഡ്രേറ്റ് പേശികളിൽ ഇന്ധനത്തെ വീണ്ടും നിറയ്ക്കുന്നു. അങ്ങനെ പേശീവളർച്ചയെ ഉത്തേജിപ്പിക്കുന്നു.

ഒരു വർക്ഔട്ടിനു തൊട്ടു മുമ്പോ അല്ലെങ്കിൽ ശേഷമോ മാത്രമല്ല രണ്ടു വർക്ഔട്ടുകൾ ക്ക് ഇടയ്ക്കും പ്രോട്ടീൻ ചിലപ്പോൾ ആവശ്യമാണ്. അതായത് ഇന്നു ജിമ്മിൽ പോയതിനുശേഷം നാളെ അടുത്ത വ്യായാമം ചെയ്യുന്നതിന് ഇടയ്ക്കുള്ള 24 മണിക്കൂർ സമയത്തും പലപ്പോഴായി പ്രോട്ടീൻ അടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കണം. ഇത്രയും പ്രോട്ടീൻ ഒന്നോ രണ്ടോ പ്രാവശ്യമായി ഒറ്റയടിക്കു കുടിക്കുന്നതും നല്ലതല്ല.

ADVERTISEMENT

പ്രോട്ടീൻ ഷേക്ക് കഴിക്കുമ്പോൾ

വർക്ഔട്ട് കഴിയുന്ന ഉടനെ പ്രോട്ടീൻ ഷേക്കുകൾ കുടിക്കാം. വളരെ വേഗത്തിൽ ദഹിക്കുന്നതും കോശങ്ങളെ ജലാംശമുള്ളതാക്കുന്നതും ആകണമിവ. ഏകദേശം മൂന്നു കപ്പു വെള്ളം ഉപയോഗിച്ചു നേർപ്പിച്ചതായിരിക്കണം. ഉയർന്ന ജലാംശം ഉള്ള പ്രോട്ടീൻ ഷേക്ക് ആമാശയത്തിൽ നിന്നു പെട്ടെന്ന് ചെറുകുടലിൽ പ്രവേശിച്ചു പെട്ടെന്നു ദഹിക്കുകയും അതു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂറിനുശേഷം പ്രോട്ടീൻ അടങ്ങിയ ആഹാരം (മുട്ട, മുട്ട വെള്ള, ചിക്കൻ, മീൻ) കഴിക്കുക. വെജിറ്റേറിയൻ ആഹാരം ശീലിച്ചവർ പനീർ, പയറുവർഗങ്ങൾ, പരിപ്പുവർഗങ്ങൾ, സോയ എന്നിവ ഉൾപ്പെടുത്താം.

വർക്ഔട്ടിനുശേഷം പ്രോട്ടീനോടൊപ്പം കാർബോഹൈ‍ഡ്രേറ്റും ആവശ്യമാണ്. അതുകൊണ്ടു പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് കോമ്പിനേഷൻ ആണു നല്ലത്. ഒരു വർക്ഔട്ടിനുശേഷം പ്രോട്ടീൻ ഷേക്കിൽ നിന്നും കാർബോഹൈ‍ഡ്രേറ്റ്, പ്രോട്ടീൻ, ജലം എന്നിവ ശരിയായ അനുപാതത്തിൽ കിട്ടുകയാണെങ്കിൽ പിന്നീടു കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീൻ സാവധാനം ദഹിച്ചു രക്തത്തിൽ കലർന്നു മസ്സിലുകൾക്കു ലഭ്യമാകും. ഏറ്റവും പ്രധാനമായി ഓർമിക്കേണ്ട കാര്യം പ്രോട്ടീൻ മാത്രമല്ല മസിലുകൾക്ക് വേണ്ടത് ശരിയായ അനുപാതത്തിൽ കാർബോഹൈ‍ഡ്രേറ്റ്–പ്രോട്ടീൻ–ജലം കോമ്പിനേഷൻ വേണം. ഇവ ശരിയായ സമയത്തു കഴിക്കുകയാണെങ്കിൽ പേശീവളർച്ചയ്ക്കു സഹായകമാകും.

പ്രോട്ടീന്‍ കഴിച്ചാല്‍ മസില്‍ കൂടുമോ? ജിമ്മില്‍ പോകുന്ന എല്ലാവരും പ്രോട്ടീന്‍ പൗഡര്‍ കഴിക്കണോ?

ADVERTISEMENT