വിവാഹ ഫൊട്ടോഗ്രാഫിയിൽ ഇനി ഇതും കൂടിയേ വരാനുണ്ടായിരുന്നുള്ളൂ. വവ്വാൽ ഫൊട്ടോഗ്രാഫിയും ട്രോൾ വെഡ്ഡിംഗ് വിഡിയോയും നെഞ്ചിലേറ്റിയ മലയാളിക്ക് മുന്നിലേക്ക് ഇതാ ഒരു പുതിയ പരീക്ഷണം.
ഒരു കട്ട ലാലേട്ടൻ ആരാധികയുടെ പ്രീ വെഡ്ഡിംഗ് വിഡിയോ എങ്ങനെയുണ്ടാകുമെന്ന ചിന്തയാണ് പുതിയ പരീക്ഷണത്തിന് ആധാരം.
മോഹൻലാൽ സിനിമയിലെ മഞ്ജുവിനെ പോലെ ജീവിതത്തിൽ ലാലേട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന അപർണയെന്ന പെൺകുട്ടിയാണ് വിഡിയോയിലെ നായിക.
കട്ട ലാലേട്ടൻ ഫാനായ അപർണ തന്റെ പ്രീ വെഡിങ് വിഡിയോയിലും മോഹൻലാലിനോടുള്ള ആരാധന ഉയർത്തി കാട്ടിയപ്പോൾ, അത് വെഡ്ഡിംഗ് വിഡിയോഗ്രാഫിയിൽ ഇതു വരെ കാണാത്ത പുത്തൻ കാഴ്ചയായി മാറുകയായിരുന്നു
‘ലാലേട്ടാ ലാ ലാ’ എന്ന ഗാനത്തിനൊപ്പിച്ചുള്ള രംഗങ്ങൾ കോർത്തിണക്കി ഒരു കലക്കൻ വിഡിയോ തന്നെ പുറത്തിറക്കി അപർണ.
കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ സിനിമയിൽ വേഷമിട്ടപ്പോൾ അതേ ആരാധന തന്റെ ജീവിതത്തിൽ പകർത്തുകയായിരുന്നു അപർണ.
സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ അപർണ വിഡിയോയിൽ അഭിനയിച്ചു ഞെട്ടിച്ചു. പുതുമുഖമായ ടോണി ജോസഫ് ആണ് ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനത്തിന് സംഗീതം നൽകിയത്.