സ്വന്തമായി സമ്പാദിച്ച് അഭിമാനത്തോടെ ജീവിക്കുന്ന രണ്ട് അമ്മമാരെ കണ്ടാണ് പൂർണിമ ഇന്ദ്രജിത് വളർന്നത്. പൂർണിമയുടെ അമ്മ ശാന്തി ടീച്ചർ പതിനെട്ടാമത്തെ വയസ്സിൽ പനമ്പിള്ളി നഗറിൽ നഴ്സറി തുടങ്ങി. രണ്ട് പെൺമക്കളെയും പിന്നെ, പനമ്പിള്ളി നഗറിലെ ഒരുപാട് കുഞ്ഞുങ്ങളെയും ശാന്തി ടീച്ചർ വളർത്തി. മൂന്ന് പതിറ്റാണ്ട് കുഞ്ഞുകുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയി ജീവിതം.

വിവാഹം കഴിഞ്ഞ് പൂർണിമ കണ്ടത് മല്ലിക സുകുമാരന്‍ എന്ന അമ്മയെ. സുകുമാരന്റെ മരണത്തിനുശേഷം രണ്ടു കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ഒറ്റയ്ക്ക് പോരാടി നേടിയ സന്തോഷങ്ങൾ. മക്കൾ പ്രശസ്തരായി എങ്കിലും ആ രണ്ട് അമ്മമാരും ഇന്നും അറിയപ്പെടുന്നത് മക്കളുടെ വിലാസത്തിൽ അല്ല. അതാകാം പൂർണിമ പറയുന്നത്, ‘‘ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെയാണ്. മറ്റാരുടെയും വിലാസത്തിൽ അല്ല...’’

ജോലി ചെയ്യുന്ന സ്ത്രീ എന്ന ഊർജം എത്രയോ വലുതാണെന്ന് കണ്ടറിഞ്ഞതാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ജോലി ചെയ്തു കൊണ്ടിരുന്നത്. അച്ഛൻ വക്കീൽ ആയിരുന്നെങ്കിലും അമ്മ അധ്വാനിച്ച് പണമുണ്ടാക്കി. ഞാൻ സിനിമയിൽ ഉള്ളപ്പോഴും ഇന്ദ്രനെ കല്യാണം കഴിച്ചപ്പോഴും ഒക്കെ അമ്മ ആ നഴ്സറി സ്കൂളുമായി മുന്നോട്ടുപോയി.

ഇന്ദ്രജിത് എന്ന വ്യക്തിയെക്കുറിച്ച്, ചങ്ങാതിയെ കുറിച്ച്..

വിവാഹസമയത്ത് എനിക്ക് 23. ഇന്ദ്രൻ 22. ഞങ്ങൾ വാടകയ്ക്ക് ഒരു വീട് എടുത്തു. ചില ദിവസം ആ വീട്ടിൽ കയറിച്ചെല്ലുമ്പോൾ ബോയ്സ് ഹോസ്റ്റലിലേക്ക് ചെല്ലുന്ന പോലെ ആണ് തോന്നിയത്. ഇന്ദ്രന്റെ കുറേ കൂട്ടുകാർ. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അടുക്കള. രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്ന് ചെന്ന എനിക്ക് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു.

തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രം മനസ്സിൽ തൊട്ടത് എങ്ങനെ?

കോവിഡ് കാലത്തിന് മുൻപാണ് ‘തുറമുഖ’ത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. തിരിച്ചുവരവ് എന്ന വാക്ക് സിനിമയെ സംബന്ധിച്ചിടത്തോളം എപ്പോഴും പ്രസക്തം ആണല്ലോ. അവതാരകയായും ബിസിനസ് വുമൺ ആയുമൊക്കെ ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിലും സിനിമയിൽ വീണ്ടും അഭിനയിക്കുമ്പോൾ അത് 'തിരിച്ചുവരവ്' ആകും.

പൂർണരൂപം വനിത ജൂൺ 11–24 ലക്കത്തിൽ വായിക്കാം

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ബേസിൽ പൗലോ

കോസ്റ്റ്യൂം കടപ്പാട്:∙ PRANAAH, Metro Pillar No:775, Kochi, ജ്വല്ലറി: Salt Studio, Panambilly nagar

∙∙SHOPCULT MODERN, Kochi