പുതിയ ലുക്കില്‍ ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കില്‍ വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ‘പട്ടാഭിരാമ’നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. 

അല്ലു അർജുന്റെ പുതിയ തെലുങ്ക് സിനിമയായ ‘അല വൈകുണ്ഡപുരംലോ’യിൽ അഭിനയിക്കുന്നതിനിടെ പുറത്തുവന്ന ജയറാമിന്‍റെ സ്ലിം ലുക് കണ്ടപ്പോഴേ ആരാധകര്‍ക്ക് ആകാംക്ഷയേറി. ഇപ്പോഴിതാ സംസ്കൃതത്തില്‍ ഒരുങ്ങുന്ന ‘കുചേലന്‍’ എന്ന സിനിമയ്ക്കു വേണ്ടി 20 കിലോ കുറയ്ക്കാന്‍ ഒരുങ്ങുകയാണ് ജയറാം. സ്ലിം ലുക്ക്, ‘സ്ലിം.. സ്ലിം’ ലുക്കാകുമോ എന്ന ആകാംക്ഷയോടെ ആരാധകരും. 

വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച മുടി കറുപ്പിക്കാതെ അത് സ്റ്റൈലും ആറ്റിറ്റ്യൂഡുമാക്കി മാറ്റിയ താരമാണ് ജയറാം. പുതിയ രൂപമാറ്റത്തിനു പിന്നിലെ സ്ലിമ്മിങ്ങിന്‍റെയും ഫിറ്റ്നസിന്‍റെയും രഹസ്യങ്ങള്‍ പുതിയ ലക്കം വനിതയിലൂടെ ജയറാം പങ്കിടുന്നു. 

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...