മഴ പെയ്യുമ്പോൾ അടുത്തിരുന്നു കാണാൻ, രാത്രിയിൽ നക്ഷത്രങ്ങളെ കണ്ട്, തൊട്ട്, തണുത്ത കാറ്റേറ്റ് ഉറങ്ങാൻ ഒരു ചെറിയ കൂടാരം ആരാണ് ഇഷ്ടപ്പെടാത്തത്. പക്ഷെ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഈ കൂടാരമൊക്കെ എങ്ങനെ പണിയാനാണ്. പക്ഷെ എല്ലാത്തിനും പ്രതിവിധിയുണ്ടെന്നു പറയുക മാത്രമല്ല പ്രവർത്തിക്കുകയും ആ കൂടാരത്തിൽ രാത്രി സുഖമായി ഉറങ്ങുകയും ചെയുന്ന രണ്ടു പേരാണ് ആഷാ അലോഷ്യസും മക്കൾ സെറയും ലിയയും. ലോക്ക് ഡൌൺ കാലം വെറുതെയിരുന്ന് കളയാൻ ഇവര് മൂന്ന് പേരും തയ്യാറല്ല. പകരമുള്ള റിസൾട്ടോ ആരെയും ആകർഷിക്കുന്ന കരകൗശല ഹോം ഡക്കർസും ആക്സിസറീസും. തയ്യാറല്ല. പക്ഷെ ഈ മാനസികാവസ്ഥയിലേക്ക് എത്തുന്നത് വരെ അനുഭവിച്ച ടെൻഷൻ വേറെ ഒരു വശത്തും. " എന്റെ ഭർത്താവ് ഹെനീഷ് മൂത്ത മകൻ സാവിയോ ഇവർ രണ്ടു പേരും ന്യൂയോർക്കിലാണ് ഉള്ളത്. കോവിഡ് ഏറ്റവും കൂടുതൽ എഫക്ട് ചെയ്തിട്ടുള്ള അതെ സ്ഥലത്ത്.

ഞങൾ എല്ലാവരും അമേരിക്കയിൽ ആയിരുന്നു. ഇപ്പോൾ എട്ടു വർഷമായി കൊച്ചിയിൽ സെറ്റിൽഡ് ആയിട്ട്. മോൻ ഒമ്പതാം ക്ലാസ്സ് ആയപ്പോൾ ഹസ്ബൻഡ് പറഞ്ഞു ഹയർ സ്റ്റഡീസ് അവിടെ ചെയ്യാമെന്ന്. അങ്ങനെ അവർ രണ്ടു പേരും അവിടേക്കു പോയി. ഈ ജൂണിൽ ഞാനും മക്കളും പോകാൻ ഇരിക്കുകയായിരുന്നു. കോവിഡ് ഭീതി വന്നതോടെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. നാട്ടിൽ ഞങൾ മൂന്നു പേരും ടെൻഷൻ അടിച്ച് വല്ലാത്ത ഒരു രീതിയിലായി മാറി. ഓരോ ദിവസവും ടീവി വെക്കുമ്പോൾ പേടിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രം. വീട്ടിൽ എപ്പോളും കോവിഡിനെ കുറിച്ചുള്ള സംസാരം മാത്രം. എങ്ങനെയെങ്കിലും മനസ് ഒന്ന് ശരിയാക്കി എടുത്തില്ലെങ്കിൽ എല്ലാം കൈവിട്ടു പോവും എന്ന സ്ഥിതിയായി. എന്റെ മോൾ സെറ യാണ് ആ സമയത്ത് എനിക്ക് ആത്മ വിശ്വാസം നൽകിയത്. അവൾ പറഞ്ഞു " 'അമ്മ ഈ കോവിഡ് എന്ന് പറയുന്നത് ഒരു സീരിയൽ കില്ലർ ഒന്നും അല്ല ഇത്രയും പേടിക്കാൻ. എപ്പോഴും അതിനെ കുറിച്ച് തന്നെ സംസാരിക്കാതെ അതിനെ മറന്നു കളയൂ ഓരോ ദിവസവും നമ്മുടെ മനസിന് സന്തോഷം തരുന്ന എന്തെങ്കിലും ചെയ്യാം.
" സത്യമാണെന്നു എനിക്കും തോന്നി. കാരണം കൂടുതൽ സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും മനസിലെ പേടി കൂടി കൊണ്ടേയിരിക്കും. അതിനു നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും നശിപ്പിക്കാൻ കഴിയും. സെറ പറഞ്ഞത് തന്നെയാണ് ഒരായിരം വട്ടം ശരി. ഫോൺ വിളിക്കുമ്പോഴൊക്കെ അദ്ദേഹവും മോനും തങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഞങൾ മൂന്ന് പേരും ക്രാഫ്റ്റിലേക്കു തിരിഞ്ഞു. കടകൾ ഒന്നും തുറക്കാത്തത് കൊണ്ട് സാധനങ്ങൾ എല്ലാം പരിമിതമായിരുന്നു.പക്ഷെ ഉള്ളത് കൊണ്ട് ഞങൾ കുഞ്ഞി കുഞ്ഞി സാധനങ്ങൾ ഉണ്ടാക്കി സന്തോഷം കണ്ടെത്തി. പിന്നെ സെറ നന്നായി ബേക് ചെയ്യും.ഇതിനിടയിൽ ഒരു റിഫ്രഷ് ചെയ്യാനാണ് ടെന്റ് ഉണ്ടാക്കിയത്. വൈകുന്നേരം പുറത്തു പോകുന്നതിനു പകരം ഞങൾ മൂന്ന് പേരും ഈ ടെന്റിൽ വന്നിരുന്ന് ചായ കുടിക്കും.അപ്പോൾ നമ്മൾ വേറെ എവിടെയോ ഉള്ള ഫീൽ ആണ്. എത്രയും വേഗം ഞങ്ങൾക്ക് എല്ലാവർക്കും ഈ ടെന്റിൽ ഒന്നിച്ചു കൂടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഞങൾ. പ്രാർത്ഥനയിലും...