തിരുവനന്തപുരം: ഐ–പാഡിന്റെ സ്ക്രീനിൽ ആ വിരൽ ഒന്നു തൊട്ടപ്പോൾ ബാലരമയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖചിത്രം തെളിഞ്ഞു. ഒരിക്കൽ കൂടി തൊട്ടതോടെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രങ്ങളും കഥകളും തെളിഞ്ഞു. ബാലരമയുടെ ഡിജിറ്റൽ പതിപ്പിനെ തൊട്ടുണർത്തിയത് പ്രശസ്ത ചലച്ചിത്രതാരം മഞ്ജുവാരിയർ. തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് കുട്ടികളുടെ ലോകത്തേക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ബാലരമയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കിയത്. കുട്ടിക്കാലത്തും മുതിർന്ന ശേഷവും ഏറെ ഇഷ്ടത്തോടെ വായിച്ച ബാലരമയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മഞ്ജുവാരിയർ പറഞ്ഞു.

ബാലരമയുടെ അസിസ്റ്റന്റ് എഡിറ്റർ പി.എൻ മാധവൻ ചടങ്ങിൽ സംബന്ധിച്ചു. കഥകളും ചിത്രങ്ങളും പാട്ടുകളുമെല്ലാം രസകരമായ പശ്,ാത്തല സംഗീതത്തിന്റെയും മനോഹരമായ അനിമേഷൻ ചിത്രങ്ങളുടെയും അകമ്പടിയോടെ ഡിജിറ്റൽ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നു. ബാലരമ ഡിജിറ്റൽ ലഭ്യമാകുവാൻ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും ബാലരമ ആപ്പ് ഡൗൺലോഡ് ചെയ്യാം.  

ഡിജിറ്റല്‍ പതിപ്പ് ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം