മറുകുകൾ പലരുടെയും വ്യക്തിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമാണ്. മലയാളത്തിൽ മമ്മൂട്ടിയുടെയും കാവ്യ മാധവന്റെയുമൊക്കെ മറുകുകൾ ആരാധകർ നെഞ്ചിലേറ്റിയതുമാണ്. എന്നാൽ ഈ മറുകുകൾ സ്വഭാവത്തിന്റെ സൂചികയാണെന്ന് ചില വാദങ്ങളുണ്ട്. ശാസ്ത്രീയമായി ഇതു തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വായിച്ചാൽ വാസ്തവമാണെന്ന് നമുക്ക് തോന്നിപ്പോകുന്നവയാണിത്. അതേസമയം ദേഹം മുഴുവൻ മറുകുള്ളവർക്ക് ഇതു ബാധകമാണോ എന്നും വ്യക്തമല്ല.

തല

തലയുടെ വശങ്ങളിലെ പരന്ന ഭാഗത്ത് മറുക് ഉള്ളവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. കൂടുതലും ജോലിസംബന്ധമായ യാത്രകള്‍ക്കായാണ് അവസരം ലഭിക്കുക.

നെറ്റി

നെറ്റിയുടെ നടുഭാഗത്താണ് മറുകെങ്കില്‍ സമ്പത്തും പ്രശസ്തിയുമുണ്ടാകുമെന്നു പറയും. നെറ്റിയുടെ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ദുഃഖവും മനക്ലേശവുമായിരിക്കും ഫലം. നെറ്റിയുടെ വലതു ഭാഗത്ത് മറുക് എങ്കിൽ ധാരാളം സമ്പത്ത് എക്കാലവുമുണ്ടാകുമെന്നു പറയും.

പുരികം

പുരികങ്ങളുടെ ഇടയില്‍ മറുകെങ്കില്‍ വിദേശവാസം ഫലം.

കണ്ണ്

ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്തെ മറുക് ജീവിതത്തില്‍ കാര്യങ്ങള്‍ സാധിയ്ക്കാന്‍ നിങ്ങള്‍ക്ക് കഷ്ടമപ്പെടേണ്ടി വരുമെന്നാണു കാണിയ്ക്കുന്നത്. കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കില്‍, അത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. വലതു കണ്ണിന്റെ മുകളിലാണ്
മറുകെങ്കില്‍ പങ്കാളി നിങ്ങളെ വളരെയേറെ സ്‌നേഹിയ്ക്കുന്നു.

കവിൾ

വലതു കവിളിലാണ് മറുകെങ്കിൽ നിങ്ങള്‍ക്ക് ധാരാളം പണമുണ്ടാകും. നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയര്‍ച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി ഇതു വിലയിരുത്തപ്പെടുന്നു. ഇടതു വശത്തെ മറുക് ധനനഷ്ടമുണ്ടാകുമെന്നു കാണിയ്ക്കുന്നു.

മൂക്ക്

മൂക്കിലാണ് മറുകെങ്കില്‍ ജീവിതകാലം മുഴുവന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നു സൂചിപ്പിക്കുന്നു.

താടി

താടിയില്‍ മറുകെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി എപ്പോഴും പ്രശ്‌നങ്ങളാണ് ഫലമത്രെ.

ചെവി

വലതു ചെവിയിലെ മറുക് ആയുസ് കുറവാണെന്നും ഇടതു ചെവിയിലെ മറുക് അപകടങ്ങളെ ശ്രദ്ധിയ്ക്കണമെന്നും സൂചിപ്പിക്കുന്നു.

ചുണ്ട്

ചുണ്ടിലെ മറുക് നിങ്ങള്‍ക്ക് ലൈംഗികാസക്തിയുണ്ടാകുമെന്നു കാണിയ്ക്കുന്നു. മേല്‍ച്ചുണ്ടില്‍ മറുക് ഉള്ളവര്‍, നല്ല സൗഹൃദ കൂട്ടായ്മ ഉള്ളവരായിരിക്കും. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരുമായി ഇടപെടുന്നതില്‍ വലിയ സാമര്‍ത്ഥ്യം കാട്ടുന്നവരുമായിരിക്കും.

തോള്‍

വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം. ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവായിരിക്കും.

വിരൽ

വിരലിനോട് ചേര്‍ന്ന് ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം വൈകിയേക്കാം. സുഖകരമല്ലാത്ത വിവാഹ ജീവിതമാകും ഇവരെ കാത്തിരിക്കുന്നത്. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വൈകാരികമോ വസ്തുപരമോ ആയ അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടായേകും.

കഴുത്ത്

ജീവിതം ആര്‍ഭാടകരമാകുമെന്നും നീണ്ട ആയുസു ലഭിയ്ക്കുമെന്നും കാണിയ്ക്കുന്നു.

കൈവെള്ളയിൽ

വലതു കൈവെള്ളയില്‍ മറുക് ഉള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലെന്നാണ് സൂചന. ഇത്തരക്കാര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും. മറുക് ഇടതു കയ്യിലാണെങ്കിൽ വിപരീതഫലം. ഇടതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ക്ക് ആണ്‍കുട്ടിയുണ്ടാകുമെന്നും പറയുന്നു. വലതു കയ്യില്‍ മറുകെങ്കില്‍ നിങ്ങള്‍ ധൈര്യശാലിയെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടുമെന്നും കാണിയ്ക്കുന്നു.

പൊക്കിള്‍

പൊക്കിളില്‍ മറുകെങ്കില്‍ ലൈംഗികതാല്‍പര്യം ഫലം. ഇവര്‍ക്ക് സന്താനലാഭവുമുണ്ടാകും.

അരക്കെട്ടില്‍

അരക്കെട്ടിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വസ്തുവകകള്‍ കൊണ്ടുള്ള സന്തോഷം പ്രാപ്യം.

പാദത്തിൽ

നിങ്ങള്‍ ഏറെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്. ഇത്തരക്കാർ നല്ല നേതൃഗുണമുള്ളവരും ജോലിയില്‍ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും. കാലിലെ മറുക് ധാരാളം യാത്ര ചെയ്യേണ്ടി വരുമെന്നതിന്റെ സൂചനയാണ്.

പിൻഭാഗം

ശരീരത്തിന് പിൻവശത്താണ് മറുകെങ്കില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നയാളാകും.

സ്വകാര്യ ഭാഗങ്ങളിൽ

ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും രഹസ്യഭാഗങ്ങളിലും വരുന്ന മറുകുകള്‍ ലൈംഗികാകര്‍ഷണത്തിന്റെ ലക്ഷണമാണെന്നാണ് പറയുന്നത്. ലൈംഗിക അവയവങ്ങളോടു ചേര്‍ന്നുണ്ടാകുന്ന മറുകുകള്‍ ലൈംഗിക ത്വര കൂടുതലുള്ളവരിലാണ് കാണപ്പെടുന്നതെന്നും പറയപ്പെടുന്നു.