Saturday 12 June 2021 03:24 PM IST

‘നീയെന്താണ് ഒരാളെ മാത്രം കൂടെക്കൊണ്ടു പോകുന്നത്?’; അദ്ദേഹം പറയും, ‘എനിക്ക് കൂട്ടായി ഇവൻ ഒരാൾ മതി’: കുവൈത്ത് രാജകുമാരൻ ഷെയ്ഖ് നാസറിനൊപ്പമുള്ള ഓർമകളുമായി ഫിലിപ്പ് ജോസഫ്

Rakhy Raz

Sub Editor

ffgg556fygygyg55

കുവൈത്ത് രാജകുമാരൻ ഷെയ്ഖ് നാസറിനൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുന്നു, അദ്ദേഹത്തിന്റെ മനസ്സിന്റെ കാവൽക്കാരനായിരുന്ന ചെറായിക്കാരൻ ഫിലിപ്പ് ജോസഫ്...

ചെറായിക്കാരൻ ഫിലിപ്പ് ഇത്തവണ കുവൈത്തിൽ നിന്നു നാട്ടിലേക്കു പറന്നത് മനസ്സിൽ സങ്കടത്തിന്റെ വലിയ കടലുമായാണ്. ‘ഞാൻ മരിച്ചു പോകുമെന്ന് നീ പേടിക്കണ്ടെടാ ഫിലിപ്പേ..’ എന്നു കൂടെക്കൂടെ പറഞ്ഞു പൊട്ടിച്ചിരിച്ച് എപ്പോഴും തന്നോടൊപ്പമുണ്ടായിരുന്ന ആള്‍ ഇന്നു ഭൂമിയിലില്ല. താന്‍ മാത്രമല്ല, കുെെവത്ത് രാജ്യം മുഴുവനും ആ വിയോഗത്തില്‍ വിതുമ്പുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ ഫിലിപ്പിെന്‍റ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

കുവൈത്തിന്റെ അമീർ ആകേണ്ടിയിരുന്ന ഷെയ്ഖ് നാസർ സബാഹ് അൽ  സബാഹാണ് ആ സ്ഥാനത്തിനു കാത്തു നിൽക്കാതെ വിട പറഞ്ഞത്. കുവൈത്തിന്റെ ആദ്യ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും  മിനിസ്റ്റർ ഓഫ് ഡിഫൻസും ആയിരുന്നു അദ്ദേഹം.  ലോകത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നിലെ അതിസമ്പന്നനായ വ്യക്തി. ലോകത്തെ മികച്ച പുരാവസ്തു ശേഖരങ്ങളിലൊന്നിന്റെ അധിപൻ. ഏഴു ലക്ഷം കോടി രൂപ മുതൽമുടക്കുള്ള  സില്‍ക് സിറ്റി എന്ന വന്‍ ബിസിനസ് സംരംഭത്തിനു തുടക്കമിട്ട രാജകുമാരന്‍.  കുെെവത്ത് രാജാവായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമ്മദ് സബാഹിന്റെ  മരണശേഷം എൺപത്തിരണ്ടാം ദിവസമായിരുന്നു വിചാരിച്ചിരിക്കാതെയുള്ള രാജകുമാരന്റെ മരണം.

േലാകനേതാക്കളുെടയെല്ലാം പ്രിയപ്പെട്ടവനായിരുന്ന രാജകുമാരന്‍റെ പ്രിയപ്പെട്ടവനായി ഫിലിപ്പ് മാറിയ കഥയില്‍ ട്വിസ്റ്റുകള്‍ ഒരുപാടുണ്ട്. െചറായിയിലെ വീട്ടിലിരുന്ന് ഫിലിപ്പ് ഒാര്‍ക്കുകയാണ്, ആ പഴയ നാളുകള്‍.

‘‘െകാച്ചിലേ മെറിഡിയനില്‍ ഫിറ്റ്നസ് ട്രെയിനറായിരുന്നു ഞാൻ. അവിെട ആയുർവേദ സുഖചികിത്സയ്ക്കായി കുവൈത്ത് രാജകുമാരൻ എത്തിയതോെടയാണ് ജീവിതത്തിലെ ട്വിസ്റ്റുകള്‍ തുടങ്ങുന്നത്.’’ ഫിലിപ്പ് പറയുന്നു. ‘‘ ഹോട്ടലിലെ റിക്രിയേഷൻ സെക്‌ഷനിലായിരുന്നു എനിക്കു ജോലി. ഒരു നിമിഷവും വെറുതേയിരിക്കുന്ന പ്രകൃതമല്ലാത്തതിനാൽ രാവിലെ ഹെൽത് ക്ലബ്ബിൽ പരിശീലനം െകാടുക്കാനും വൈകുന്നേരം ഫുഡ് ആൻഡ് ബിവറേജസില്‍ സഹായത്തിനും രാത്രി ഡിസ്ക്കോതെക്കിലും ഒക്കെ ഞാനുണ്ടാകും. അങ്ങനെ പല സ്ഥലങ്ങളിലും വച്ച് അദ്ദേഹത്തെ കണ്ടു. ‘ഒാ... നീ ഇവിടെയുമുണ്ടോ ? മൾട്ടി ടാലന്റഡ് ആണല്ലേ’ എന്നൊക്കെ കുശലം ചോദിക്കും.

അദ്ദേഹത്തെ പോലൊരു പ്രീമിയം ക്ലയന്റിന് നല്ല സർവീസ് കൊടുക്കുക, നല്ല ടിപ് നേടുക അതൊക്കെയായിരുന്നു മോഹം. 45  ദിവസത്തിനു ശേഷം അദ്ദേഹം തിരിച്ചു പോയി.

_BAP9962

സ്വപ്നം േപാെല ഒരു ക്ഷണം

പിഎസ്‌സി വഴി എക്സൈസ് ഇൻസ്പെക്ടര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കാലം. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ സെലക്‌ഷനുണ്ട്, അതിന്റെ സന്തോഷത്തിനിടയിലാണ് കുെെവത്തില്‍ നിന്നൊരു വിളി വരുന്നത്. ഷെയ്ഖ് നാസർ സബാഹ് അൽ സബാഹ് രാജകുമാരന്റെ ക്രൂവിൽ ചേരുന്നോ, എന്ന്. വിശ്വസിക്കാൻ തന്നെ അൽപം സമയമെടുത്തു. കൂട്ടുകാരോടും വേണ്ടപ്പെട്ടവരോടും എല്ലാം അന്വേഷിച്ചു. ‘ഫിലിപ്പേ വിട്ടോടാ...’ എന്നു കാര്യമറിയാവുന്നവരെല്ലാം ഉപദേശിച്ചു. അങ്ങനെ കുവൈത്തിലേക്ക് പറന്നു.

ഞാന്‍ ചെല്ലുന്ന സമയത്ത് അദ്ദേഹത്തിന് 22 പ്രൈവറ്റ് സെക്രട്ടറിമാരും 14 ബോഡി ഗാർഡ്സും ഉണ്ട്. ചാർജെടുത്ത ശേഷം എവിടെ പോകുമ്പോഴും അദ്ദേഹം എന്നെയും കൂടെക്കൂട്ടി.  ആദ്യമൊക്കെ ധാരാളം പേർ യാത്രയിൽ ഒപ്പമുണ്ടാകുമായിരുന്നു. സാവധാനം ആളുകളുെട എണ്ണം കുറഞ്ഞു കുറഞ്ഞ് ഞാൻ മാത്രം എന്ന നിലയിലേയ്ക്ക് അദ്ദേഹം എത്തി. വലിയ ജെറ്റിൽ ഞാനും അദ്ദേഹവും മാത്രമായി പല രാജ്യങ്ങളിലേക്കും പറന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ, അപ്പോഴത്തെ രാജാവ് ചോദിക്കുമായിരുന്നു ‘നീയെന്താണ് ഒരാളെ മാത്രം കൂടെക്കൊണ്ടു പോകുന്നത്?’ അദ്ദേഹം പറയും ‘എനിക്ക് കൂട്ടായി ഇവൻ ഒരാൾ മതി.’

ലോകത്തെ ഏറ്റവും  സമ്പന്ന കുടുംബങ്ങളിലൊന്നിന്റെ അവകാശി എന്ന പ്രൗഢിയും ജാഡകളും ഒന്നും അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല. രാജകുമാരന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു സാധാരണ വിദേശികളെ വയ്ക്കാറില്ല. ആ വിശ്വസ്തത നേടിയെടുക്കാനായി എന്നതാണ് എന്റെ ഭാഗ്യം. ഒഫിഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്ന ഐ ഡി കാർഡ് അഭിമാനം തന്നെയാണ്. ആദ്യം അലിഖിതമായും ഏഴു വർഷം മുൻപ് പാസ്പോർട്ടിലും ഐഡിയിലും പ്രൈവറ്റ് സെക്രട്ടറി എന്ന സ്ഥാനം പതിച്ചു തന്നു. ആദ്യ കാലങ്ങളിൽ പല രാജ്യങ്ങളിലും പാസ്പോർട്ട് ഇല്ലാതെയാണ് ഞാൻ സഞ്ചരിച്ചിരുന്നത്. അതേക്കുറിച്ചു േചാദിച്ചാല്‍ അദ്ദേഹം പറയും, ‘ഞാനാണ് നിന്റെ പാസ്പോർട്’

അദ്ദേഹത്തോെടാപ്പം കൂടിയതോെട സ്വപ്നം േപാലും കാണാനാകാത്ത വിധം ജീവിതം മാറി.  കേരളത്തിലെ സാധാരണ   ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഒരാൾക്ക് ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു ആ ജീവിതം.

കുവൈത്ത് രാജകുമാരനുമായി ബന്ധമുള്ള എല്ലാ ലോ ക നേതാക്കൾക്കും അറിയാമായിരുന്നു, അദ്ദേഹത്തിനൊപ്പം ഫിലിപ്പ് എന്നൊരു സന്തത സഹചാരി കൂെടയുണ്ടെന്ന്. യുെകയുെട മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയർ, പ്രിൻസ് ചാൾസ്, അൾജീരിയൻ പ്രസിഡന്റ് ആയിരുന്ന അബ്ദുൾ അസീസ് ബോഫ്ലിക്ക, ജിസിസി രാജ്യങ്ങളുടെ തലവന്മാർ, ടുണീഷ്യൻ പ്രസിഡന്റ്, കിങ് ഓഫ് മൊറോക്കോ,  താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റുമാർ അങ്ങനെ ഒരുപാട് വലിയ വലിയ േനതാക്കന്മാരോെടാത്ത് യാത്ര ചെയ്യാനും ഡിന്നർ കഴിക്കാനും ഒക്കെയുള്ള ഭാഗ്യം സിദ്ധിച്ചു. സത്യത്തില്‍ വിസ്മയം എന്നല്ലാതെ എന്താണു പറയുക.

ddgg543ftfyfyf

യാത്രകളുെട രാജകുമാരന്‍

യാത്രയോടുള്ള പ്രണയം എനിക്കു സമ്മാനിച്ചത് കുവൈത്ത് രാജകുമാരനോടൊപ്പമുള്ള ജോലിയും ജീവിതവുമാണ്.  യാത്രകൾ അദ്ദേഹത്തിന് അത്ര ഹരമായിരുന്നു. എല്ലാ ബുധനാഴ്ചയും പടുകൂറ്റന്‍ െജറ്റ് വിമാനങ്ങള്‍ അദ്ദേഹത്തിനും ടീമിനുമായി കാത്തുകിടക്കും. ഒൻപത് പ്രൈവറ്റ് ജെറ്റുകളുണ്ടായിരുന്നു യാത്ര ചെയ്യാൻ. എല്ലാ രാജ്യങ്ങളിലേക്കു കടക്കാനുള്ള ക്ലിയറൻസുകളും എപ്പോഴും െറഡി. ബുധനാഴ്ച നാലു മണിയോടെ ഓഫിസ് ജോലികൾ തീർത്ത് ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര തിരിക്കും. ശനിയാഴ്ച മടക്കം. അതാണു പതിവ്. ചിലപ്പോൾ യാത്ര കൂടുതൽ ദിവസങ്ങൾ നീളും.

സമ്പന്നതയുെട െകാടുമുടിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലേക്കു മാത്രമല്ല, സ്വച്ഛവും പ്രകൃതിസുന്ദരവുമായ ഏതു ഇടങ്ങളിലേക്കും അദ്ദേഹം പറക്കും. ആ മനസ്സ് അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നു. കേരളത്തില്‍ സ്ഥിരം വന്നുപോകുന്നയാളായിരുന്നു അദ്ദേഹം. ഇവിടുത്തെ മഴ, പച്ചപ്പ്, സദ്യ, സംസ്ക്കാരം എ ല്ലാം വളരെ  ഇഷ്ടമായിരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും കേരളത്തിൽ  എത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്. മഴയുണ്ടെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ എന്ന കണക്ക് തെറ്റും.

കേരളത്തെ ഇഷ്ടപ്പെട്ട്, ഞങ്ങളുടെ തറവാടിനോടു ചേർന്നു സ്ഥലം വാങ്ങി വീടും പണിതു അദ്ദേഹം. ഒരു പഴയ മന പൊളിച്ചു കൊണ്ടു വന്നു സ്ഥാപിച്ചാണ് വീടൊരുക്കിയത്. എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട് ഇവിടെ.

കേരളത്തിലെത്തുമ്പോള്‍ കുറച്ചു ദിവസം എന്റെ വീട്ടിലും  പിന്നെ അദ്ദേഹത്തിന്റെ വീട്ടിലും താമസിക്കും. എന്നോട്  ‘നൗ യൂ ഗെറ്റ് ലോസ്റ്റ്’ എന്നു പറഞ്ഞ് മറ്റൊരാളാകും. പിന്നെ അമ്മച്ചിയുടെ അച്ചാറും എന്റെ ഭാര്യ സിന്ധുവിന്റെ കറികളും അനിയന്മാരുടെ ഒപ്പം യാത്രയും ഒക്കെയാണ് ഇ ഷ്ടം. എെന്‍റ മോന്‍ ജോണിനെ ഞങ്ങൾ വിളിക്കുന്നതു പോലെ അദ്ദേഹവും കുട്ടപ്പാ എന്നാണ് വിളിക്കുക. മകൾ ജെയിൻ അഞ്ചാം ക്ലാസിലാണ്. അവളെയും വലിയ കാര്യമായിരുന്നു. ഇവിെട നിന്നു ജലമാര്‍ഗമുള്ള ആലപ്പുഴ യാത്രയായിരുന്നു മറ്റൊരിഷ്ടം.

കേരള വിഭവങ്ങളും വലിയ താൽപര്യമാണ്. കാബേജ് തോരൻ, പാവയ്ക്കാ കിച്ചടി, മത്തങ്ങ എരിശ്ശേരി ഇതു മൂന്നിനോടും പ്രിയം കൂടുതലാണ്. ആളൊരു സൂപ്പർ ഷെഫ് ആണ്. കേരള മീൻ കറി, ബിരിയാണി ഒക്കെ അസ്സലായി വയ്ക്കും. നാട്ടിൽ എത്തിയാൽ കള്ളിമുണ്ടും ഉടുത്ത് ഒരു സാധാരണക്കാരനെപ്പോലെയാണ് നടപ്പ്.

ഒരിക്കൽ രാവിലെ ചായയുമായി ചെല്ലുമ്പോൾ അദ്ദേഹത്തെ കാണാനില്ല. ഞങ്ങൾ വീടാകെ തിരക്കി,   ഒരിടത്തുമില്ല. അപ്പോഴുണ്ട് ഒരു ഓട്ടോറിക്ഷയില്‍ പടിക്കൽ വന്നിറങ്ങുന്നു. അതിരാവിലെ ഉണര്‍ന്ന് പതിവു കള്ളിമുണ്ടും ഉടുത്ത് ചന്തയ്ക്കു പോയതാണ്. എന്നിട്ട് കുട്ട നിറയെ പച്ചക്കറിയും വാങ്ങിയുള്ള മടക്കമാണ്. അദ്ദേഹവും ഓട്ടോറിക്ഷക്കാരനും കൂടി ആ കുട്ടയും എടുത്തു െകാണ്ടുള്ള വരവ്  അപൂര്‍വ കാഴ്ചയായിരുന്നു. കുട്ടയുെട ഒരു വശത്ത് കുവൈത്ത് രാജകുമാരനും മറുവശത്ത് െചറായിയിലെ  ഒാട്ടോക്കാരനും!

സമ്മാനമായി കറിവേപ്പില െെതകള്‍

കുെെവത്തിലേക്കു മടങ്ങും മുന്‍പ് കുറേ സാരികളും കാവിമുണ്ടും വാങ്ങിക്കൂട്ടും. ഒരു സാരി, ഒരു മുണ്ട്, ഒരു കിലോ അച്ചാർ വീതമുള്ള പത്തു തരം അച്ചാറുകളുടെ കിറ്റ്, സ്പൈസ് ബോക്സ് ഇവയാണ് അദ്ദേഹം സമ്മാനമായി നല്‍കുക.  ഒപ്പം ഒരു കറിവേപ്പില തൈയും നൽകും.

ഏത് രാജ്യത്തെ വിെഎപികളെ കാണുമ്പോഴും ഒദ്യോഗിക സമ്മാനങ്ങള്‍ക്കൊപ്പം ഒരു കറിവേപ്പില തൈ കൂടി െകാടുക്കണമെന്നത് ഷെയ്ഖിനു നിർബന്ധമാണ്. അതു കൊടുത്തിട്ടു പറയും, ‘നിങ്ങളുടെ മനസ് നല്ലതാണെങ്കിൽ ഈ ചെടി നന്നായി വളർന്നു വരും. ഇല്ലെങ്കിൽ ഉണങ്ങി പോകും.’

അതോടെ സമ്മാനം വാങ്ങിയവർക്ക് ടെൻഷനാകും. ചെടി വളരാതെ ഉണങ്ങി പോയാൽ തങ്ങളുടെ മനസ് നല്ലതല്ല എന്ന് അദ്ദേഹം കരുതില്ലേ എന്നു വിചാരിച്ച് എല്ലാവരും കറിവേപ്പിൻ തൈ നന്നായി നോക്കി വളർത്തും.

കറിവേപ്പിൻ തൈകൾ വളർത്തിയെടുക്കാന്‍ കുെെവത്തില്‍ പ്രത്യേകം തോട്ടം തന്നെ ഉണ്ടായിരുന്നു. വിേദശങ്ങളിലേക്കു പറക്കുന്ന െജറ്റുകളില്‍ അദ്ദേഹം സ്േനഹസമ്മാനമായി കറിവേപ്പിന്‍ െെതകള്‍ എടുത്തു വച്ചു.

അര്‍ബുദം തിരിച്ചറിഞ്ഞ േശഷവും ചികിത്സയുെട സമയത്തും രാവും പകലും  ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. തിരികെ വരാനാകും എന്ന വിശ്വാസമാണ് അവസാനം വരെയും അദ്ദേഹം പുലർത്തിയിരുന്നത്. പക്ഷേ, അ ദ്ദേഹം പോയി,   രാജ്യത്തെ മുഴുവനും  കരയിപ്പിച്ചു െകാണ്ട്. ഹൃദയത്തോട് ഏറ്റവും അടുത്തൊരാൾ പോയ ശൂന്യതയാണ് ഇപ്പോൾ. രാജകുടുംബത്തിനു തുടർന്നും സേവനം ആവശ്യമുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. മൂന്നു കാര്യങ്ങളാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. എല്ലാവരേയും സ്നേഹിക്കാന്‍, എപ്പോഴും സന്തോഷമായിരിക്കാന്‍, ഒരുപാട് യാത്ര ചെയ്യാന്‍...

drvhg5rvhguhy555

ഏറ്റവും തിളക്കമുള്ള ദിനങ്ങള്‍

എനിക്കു ലഭിച്ച ഭാഗ്യങ്ങളിൽ ഏറ്റവും വിലമതിക്കാനാകാത്തത് വത്തിക്കാനിൽ ചെന്ന് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതാണ്. എനിക്കായി മാത്രം ലഭിച്ച ക്ഷണം ആയിരുന്നു അത്.

ഒരു മുസ്‌ലിം  രാജ്യത്ത് ഉയർന്ന സ്ഥാനം നേടിയെടുത്ത ക്രിസ്ത്യാനി എന്ന നിലയിലാണ് പോപ്പ് എന്നെ കാണാൻ ആഗ്രഹം അറിയിച്ചത്. പേപ്പൽ ഓഡിയൻസ് എന്ന പേരിലുള്ള മെയിലിൽ നിന്ന് അതു സംബന്ധിച്ച് സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോൾ പോപ്പ് നേരിട്ട് വിളിപ്പിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല.  

ക്ഷണം സ്വീകരിച്ചു െചല്ലാനും രണ്ടു ദിവസം പോപ്പിന്റെ ഒഫീഷ്യൽ ഗസ്റ്റായി താമസിക്കാനും അദ്ദേഹത്തിന്റെ പ്രത്യേക  കുർബാനയിൽ പങ്കെടുക്കാനും കൂടെയിരുന്ന് പ്രാതൽ കഴിക്കാനും പത്തു മിനിറ്റ് സംസാരിക്കാനും  സാധിച്ചു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഏടാണ്.

Tags:
  • Spotlight