Wednesday 08 April 2020 04:40 PM IST

ഇതൊന്നു പരീക്ഷിച്ചാലോ...? ചില കിടിലൻ ഹെയർ കെയർ പാക്കുകൾ ഇതാ

Lakshmi Premkumar

Sub Editor

hair-tips

പലപ്പോഴും നമ്മൾ അയ്യേ മണമാണ്, അയ്യോ അതിനൊക്കെ കുറേ സമയം വേണം ഇങ്ങനത്തെ പല വിധ ഒഴുവുകഴിവുകൾ കണ്ടെത്തിയാണ് മുടിയുടെയും ചർമത്തിന്റെയും എല്ലാം സംരക്ഷണം മാറ്റി വെക്കുന്നത്. എന്നാൽ ഈ ക്വാറന്റൈൻ സമയം നമുക്ക് നമുക്ക് വേണ്ടി തന്നെ ഒന്ന് ചിലവാക്കിയാലോ. തലമുടിയിൽ പരീക്ഷിക്കാവുന്ന കുറച്ചു കിടിലൻ ഹെയർ കെയർ പാക്കുകൾ ഇതാ... ഒന്ന് പരീക്ഷിച്ചു നോക്കൂ... നിങ്ങളുടെ കയ്യിലുള്ള സീക്രെട് ഹെയർ പാക്കുകൾ കമെന്റ് ബോക്സിൽ ഇടുകയും വേണം കേട്ടോ...

1- ചെമ്പരത്തി ഇല പത്തെണ്ണം, ഇതിനൊപ്പം കുറച്ചു ചെമ്പരത്തി പൂവും ഒരു സ്പൂൺ കറ്റാർ വാഴ പൾപ്പും ചേർത്ത് നന്നായി മിക്സിയിൽ അടിക്കുക. ശേഷം ഈ പാക്ക് ഉപയോഗിച്ച് തലമുടി നന്നായി മസ്സാജ് ചെയ്ത് കഴുകാം. ഓയിലി ഹെയർ ഉള്ളവർ പയറുപൊടിയോ, പയറു പൊടിക്കൊപ്പം കടലമാവ് മിക്സ് ചെയ്തോ കഴുകാം. 2- ഉലുവ വെള്ളത്തിൽ കുതിർത്തു നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കുളിക്കുന്നതിനു അര മണിക്കൂർ മുന്നേ തലയിൽ തേച്ചു പിടിപ്പിക്കാം. ശേഷം പയറു പൊടി ഉപയോഗിച്ച് കഴുകാം. 3-തല മുടി കൊഴിയുന്ന പ്രശ്നമുള്ളവർ നെല്ലിക്ക വേവിച്ച വെള്ളം തണുപ്പിച് തലയിലൂടെ ധാര ധാരയായി ഒഴിക്കുക.മുടിയുടെ താഴെയായി ഒരു വലിയ പാത്രം വെച്ച് വേണം ധാരയൊഴിക്കാൻ.താഴെ വീഴുന്ന വെള്ളം വീണ്ടും ധാരയൊഴിക്കാൻ ഉപയോഗിക്കാം. ശേഷം മുടി വിടർത്തിയിട്ട് ഉണക്കാം.അഞ്ചോ ആറോ നെല്ലിക്ക വെന്താൽ മതി.ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ഇതു ചെയ്യാം.മുടി കൊഴിച്ചിൽ പാടെ മാറും. 4- പഴങ്കഞ്ഞി വെള്ളം മുടികൊഴിച്ചിലിനെ തടയാൻ ഏറ്റവും നല്ല പ്രതിവിധിയാണ്.പഴങ്കഞ്ഞി വെള്ളം അല്പം പച്ച വെള്ളം കൂടിയൊഴിച്ചു നേർപ്പിച്ച് തലയിൽ ധാരയൊഴിക്കാം. ശേഷം പയറു പൊടി ഉപയോഗിച്ച് കഴുകിയാൽ കഞ്ഞി വെള്ളത്തിന്റെ മണം മാറി കിട്ടും. 5 - കറിവേപ്പിലയും കറ്റാർവാഴയും ചേർത്ത് അരച്ച് കുളിക്കുന്നതിനു അര മണിക്കൂർ മുന്നേ തലയിൽ പാക്ക് ആക്കി ഇടാം.ശേഷം ഒരു ടൗവൽ ആവിയിൽ ചൂടാക്കിയ ശേഷം തലയിൽ ചുറ്റി വെക്കാം.ശേഷം ചെമ്പരത്തി താളിയോ പയറു പൊടിയോ ഉപയോഗിച്ച് കഴുകാം.

വിവരങ്ങൾക്ക് കടപ്പാട് - Dr. Reema padmakumar, Bridal consultant, Reems herbal beauty solutions, Trivandrum