സംഭവം ലോക്ക് ഡൗണും വീട്ടിനുള്ളിൽ ഇരിപ്പും ഒക്കെ ആണെങ്കിലും പുറത്ത് ആളി കത്തുന്ന വെയിലിൽ നിന്നും ഒരു രക്ഷയും ഇല്ല. വേനൽ വീട്ടുമുറ്റത്തു എത്തി കഴിഞ്ഞാൽ പിന്നെ ആകെ പ്രശ്നങ്ങൾ ആണ്. ചൂടിൽ നിന്നും പൂർണമായി രക്ഷ നേടാൻ കഴിയില്ലെങ്കിലും അല്പം ഒന്ന് ശ്രദ്ധിച്ചാൽ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയും.

 

1 - ദാഹം കൂടുതൽ ആയിരിക്കും എന്നത് കൊണ്ട് തന്നെ നിത്യവും ധാരാളം വെള്ളം കുടിക്കേണ്ടി വരും. മൂന്ന് മുതൽ അഞ്ചു മിനിറ്റു വരെ വേനൽ കാലത്ത് വെള്ളം തിളപ്പിക്കണം. എന്നാൽ ചൂട് ആറിയ വെള്ളം മാത്രമേ വേനൽ കാലത് കുടിക്കാവൂ. വേനൽ കാലത്തെ സ്ഥിര രോഗങ്ങളായ മൂത്രം ചുടീൽ, അണുബാധ എന്നിവ തടുക്കാൻ നിത്യവും 12 ഗ്ലാസ്‌ വെള്ളം എങ്കിലും കുടിക്കുക. കോള പോലുള്ള മധുര പാനീയങ്ങൾ ഈ കാലത്തു പൂർണമായും ഒഴിവാക്കാം.

2- എയർകണ്ടിഷണർ, ഫാൻ എന്നിവ ഉപയോഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിയ്ക്കാൻ മറക്കരുത്. അതുപോലെ തന്നെ വിയർത്ത ശരീരവുമായി എസി റൂമുകളിൽ കയറാതിരിക്കാനും പ്രേത്യേകം ശ്രദ്ധിക്കണം.

3- കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ചൂട്കുരു. വയറ്, പുറം ശരീരങ്ങളിലെ വിവിധ മടക്കുകൾ എന്നിവിടങ്ങളിൽ എല്ലാം വിയർപ്പ് തങ്ങി നിൽക്കുന്നതിനാലാണ് ചൂടുകുരു അമിതമായി കാണപ്പെടുന്നത്. ഇടക്കിടെ നനഞ്ഞ കോട്ടൺ തുണിയൊ, ടിഷ്യു ഉപയോഗിച്ചോ തുടക്കുകയും, ഐസ് ക്യൂബുകൾ കോട്ടൺ തുണികളിൽ കെട്ടി വൃത്തത്തിൽ ഉരസുകയോ ചെയ്യാം. ചൂട്കുരു ഒരു പരിധി വരെ തടയാം. തേങ്ങാ പാലോ, തേങ്ങാ വെള്ളമോ ഉപയോഗിച്ച് കഴുകുന്നതും ചൂട് കുരു തടയാൻ നല്ലൊരു മാർഗമാണ്.

4- കോട്ടൺ, ലിനൻ മെറ്റിരിയലുകൾ ആണ് ചൂട് കാലത്ത് അഭികാമ്യം. ഇറുകിയതും ഈർപ്പം തങ്ങി നിൽക്കുന്നതുമായ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കണം. പകരം കനം കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ആണ് ചൂടുകാലത്ത് കംഫർട്ട്. ജീൻസ്, ലെഗ്ഗിൻസ് തുടങ്ങിയ വസ്ത്രങ്ങൾ പൂർണമായി ഒഴിവാക്കാം.

5- പുറത്ത് ഇറങ്ങുന്നുണ്ടങ്കിക്കും ഇല്ലെങ്കിലും സൺ പ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കണം. നിത്യവും രാവിലെ സൺ പ്രൊട്ടക്ഷൻ ഉപയോഗിച്ച് മസ്സാജ് ചെയ്ത് വേണം ദിനം തുടങ്ങാൻ. പുറത്ത് ഇറങ്ങുമ്പോൾ തന്നെ സുര്യനെ നേരിട്ട് നോക്കാതിരിക്കുക. പകരം സൺ ഗ്ലാസ്സുകൾ നിർബന്ധമായും ഉപയോഗിക്കണം.

6- മുറ്റത്തേക്ക് ഇറങ്ങിയാൽ പോലും തിരികെ വീട്ടിൽ കയറുമ്പോൾ മുഖവും കഴുത്തും കൂടി തണുത്ത വെള്ളത്തിൽ കഴുകാൻ ശ്രമിക്കുക. പലപ്പോഴും കഴുത്തിനു പിന്നിൽ അടിയുന്ന പൊടിയും വിയർപ്പുമാണ് കഴുത്തിന്റെ പിന്നിലെ നിറം മാറ്റത്തിന് കാരണക്കാർ.

7- ക്ലൻസിങ്, ടോണിങ്, മോയിചറൈസിംഗ് ഇത് മൂന്നും വേനൽ കാലത്ത് നിത്യ ഉപയോഗങ്ങളായി കയ്യിൽ കരുതാം. പുറത്ത് ഇറങ്ങിയില്ലെങ്കിൽ പോലും ഇവയെല്ലാം ഡെയിലി ചെയ്യുന്നത് ചര്മത്തിന്റെ സോഫ്റ്റ്നസ് നിലനിർത്താൻ സഹായിക്കും.

8 - നിത്യവും കിടക്കുന്നതിനു മുമ്പ് ഒരു ചെറിയ ബോൾ പഞ്ഞിയിൽ അല്പം റോസ് വാട്ടറും തണുത്ത വെള്ളവും ചേർത്ത് കണ്ണിനു മുകളിൽ വെക്കാം.കണ്ണിനും മനസിനും കുളിർമ ലഭിക്കും.