Wednesday 12 September 2018 03:09 PM IST

പ്ലേറ്റിൽ നിറയെ ഫ്രൈ! അപ്പാപ്പി സൂപ്പറാ, മകനും

Unni Balachandran

Sub Editor

kottayam

ആലപ്പുഴക്കാർക്ക് അമ്മച്ചികടയാണെങ്കിൽ കോട്ടയത്ത് അ പ്പാപ്പിയുടേതാണ് വീട്ടിലൂണ്. വിശ്വനാഥനെ നാട്ടുകാരെല്ലാം കൂടി സ്നേഹിച്ചു വിളിക്കുന്ന പേരാണ് അപ്പാപ്പിയെന്ന്. റിട്ട യർമെന്റിന് ശേഷം വീട്ടിലൊരു ചെറിയ ഊണ് തുടങ്ങിയാലൊ എന്നാലോചിച്ചാണ് സംഗതി തുടങ്ങിയത്. ആദ്യം പരിചയക്കാർ അതുവഴി നാട്ടുകാരും പിന്നെ, കേട്ടറിഞ്ഞവരം കൂടി വന്ന് അപ്പാപ്പിയുടെ ഊണ് ഹിറ്റാക്കി. പണ്ട് മുതലേ ഒരു നി ർബന്ധമുണ്ടായിരുന്നു അപ്പാപ്പിയ്ക്ക്.  മീൻ സ്പെഷലുകൾ കൊടുക്കുമ്പോൾ പാത്രം നിറഞ്ഞിരിക്കണം. കൂട്ടുകളിൽ പുതുമയൊന്നുമില്ലെങ്കിൽ പോലും മീൻ നിറഞ്ഞിരിക്കുന്ന പാ ത്രംകണ്ട്  ഉണ്ണുന്നത് സന്തോഷമാമെണെന്നാണ് അപ്പാപ്പി പറ‍ഞ്ഞിരുന്നത്. അപ്പാപ്പി മരിച്ചശേഷം ഇപ്പൊ മകൻ ദീപുവാണ് വീട്ടിലൂണ് നോക്കുന്നത്, അപ്പാപ്പിയുടെ ഇഷ്ടങ്ങൾക്ക്  മാറ്റമൊന്നും വരുത്താതെ.

ജോലിക്കാരാണ് വീട്ടിലൂണിന്റെ ആവശ്യക്കാരേറെ എ ന്നതുകൊണ്ട് ഞായറാഴ്ചകളിൽ മിക്കവാറും വീട്ടിലൂണ് ഉണ്ടാകില്ല. വീട്ടിൽ നിന്ന് വരുമ്പോൾ ഊണ് പൊതിഞ്ഞു വരാൻ  ഇഷ്ടമുള്ള മലയളി ശീലം തിങ്കളാഴ്ചകളിൽ ആളെ കുറയ്ക്കു മ്പോൾ, ഗവൺമെന്റ് സ്ഥാപനങ്ങളിലെ അവധിയാണ് ശനിയാഴ്ചയുടെ ഫ്രീടൈം. ചൊവ്വാ, ബുധൻ,വ്യാഴം ദിവസങ്ങളാണ് വീട്ടലൂണിന്റെ തിരക്കുള്ള ദിനങ്ങൾ.

അന്നൊക്കെ നേരത്തെ വീട്ടിൽ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടുക ബുദ്ധിമുട്ടാണ്. കാരണം ഒരു മണിയോടെ തുടങ്ങുന്ന വീട്ടിലൂണിനായി ചെറുകിട ജോലിക്കാരൊക്ക അവരുടെ സൗകര്യാനുസരണം എത്തും. എന്നാൽ പഞ്ചിങ് മെഷിെന പേടിച്ച്  എത്തുന്ന സ്വാകാര്യ കമ്പനികളിലെ ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്. കോട്ടയം ഈരയിൽക്കടവ് ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അര കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ അപ്പാപ്പീസിലേക്ക്.  

നാവിൽ മീൻചാറ് തൊടുമ്പോഴും  ഉപ്പിലിട്ട് വച്ച സമയത്തെ നോക്കി വെള്ളമിറക്കാനെ അവർക്ക് കഴിയൂ. പ്രണയലേഖനത്തിന്റെ മറുപടി കാത്ത് നിൽക്കുന്നവന്റെ അക്ഷമയോടെയാണ് അവരുടെ ഊണ്. സാമ്പാറും പുളിശേരിയും പതിവുകാരണെങ്കിലും മീൻ വി ഭവങ്ങളാണ് പല വീട്ടിലൂണുകളുടേയും ഹൈലൈറ്റ്. കൊഴുവ, ചാള, വറ്റ, ഉണ്ണിമേരിയുമൊക്കെ വീട്ടിലൂണിലേ മീൻതാരങ്ങൾ. വീട്ടിലൂണ് തുടങ്ങാൻ ലൈസൻസുകളൊന്നും ആവശ്യമില്ലെങ്കിലും ഫുഡ് സേഫ്റ്റി കമ്മിഷനിൽ അക്ഷയ വഴി നൂറ് രൂപയടച്ച് രജിസ്റ്റർ ചെയ്തിട്ടേ രുചികൂട്ടുകൾ നിരത്തി വയ്ക്കാവൂ.

മാമ്പഴം വേണോ, ചക്ക വേണോ

മാമ്പഴ പുളിശ്ശേരി തയാറാക്കാൻ അഞ്ച് ചെറിയ നാട്ടുമാ മ്പഴം അറ്റം മുറിച്ചു മാറ്റി തൊലി കളഞ്ഞു വയ്ക്കുക. ഒ രു പാത്രത്തിൽ എണ്ണയൊഴിച്ച് മാമ്പഴം, ആറ് കാന്താരിമു ളക് പിളർന്നത്, അര ചെറിയ സ്പൂൺ മഞ്ഞൾപൊടി എ ന്നിവ ചേർത്തു വേവിക്കുക. ഇതിലേക്ക് ഒരു മുറി തേങ്ങ ചുരണ്ടിയതും അര ചെറിയ സ്പൂൺ ജീരകവും ഒരു വെ ളുത്തുള്ളിയും അരച്ചതു ചേർത്തിളക്കി ചൂടാക്കിയശേഷം അര ലീറ്റർ തൈര് ഉടച്ചതു കൂടി ചേർത്തിളക്കുക. വെളിച്ചെണ്ണയിൽ കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എ ന്നിവ താളിച്ചതു ചേർത്തു വിളമ്പാം.

19

രുചിക്കുറിപ്പ്

∙ മാമ്പഴം എണ്ണയിൽ വഴറ്റിയെടുക്കുന്നതാണ് വെള്ളത്തി ൽ വേവിക്കുന്നതിലും രുചികരം. കട്ടത്തൈര് തന്നെ  ഉപയോഗിക്കണം. മാമ്പഴത്തിനു പകരം ചക്കപ്പഴം ചേർത്തും ഈ പുളിശ്ശേരി തയാറാക്കാം.