ക്വാറന്റീൻ സമയം പലരും വീട് വൃത്തിയാക്കാൻ വേണ്ടിയും കൂടിയാണ് ഉപയോഗിക്കുന്നത്. ആയതിനാൽ, വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു പൊടിക്കൈകൾ പരിചയപ്പെടാം.

1, മരം കൊണ്ടുള്ള ഫർണീച്ചറുകളിലെ പോറലുകൾ മാറ്റാൻ ഒരു ഐഡിയ ഉണ്ട്. കുറച്ചു ടൂത്പേസ്റ്റ് പോറലുള്ള ഭാഗത്ത് നന്നായി ഉരസുക. ശേഷം ഒരു കോട്ടൺ തുണി കൊണ്ടു തുടച്ചു നോക്കൂ...

2, മുറിക്കുള്ളിലെ ദുർഗന്ധം മാറാൻ ഒരു ചില്ലു ഗ്ലാസ്സിൽ നാരങ്ങയുടെ മഞ്ഞ തോൽ മാത്രം ചുരണ്ടിയിട്ട് അല്പം വെള്ളം ഒഴിച്ചു വെച്ചാൽ മതി.

3, ഭിത്തികളിൽ കുട്ടികൾ ക്രയോൺ ഉപയോഗിച്ച് വരച്ചു വൃത്തികേട് ആക്കിയിട്ടുണ്ടെങ്കിൽ അതു മാറാൻ അല്പം ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്താൽ മതി.

4, വാഷ് ബൈസൈനിലെ ദുർഗന്ധവും അഴുക്കും മാറാൻ അല്പം ബേക്കിംഗ് സോഡയും ഒരു നാരങ്ങാ നീരും ചേർന്ന മിശ്രിതം തളിച്ച് അര മണിക്കൂർ വയ്ക്കുക. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. കറയും മണവും അപ്രത്യക്ഷമാവും

5, കട്ടിങ് ബോർഡിലെ കറയും മണവും മാറാൻ ഒരു നാരങ്ങാ മുറിയും അല്പം പൊടിയുപ്പും ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്താൽ മതി.

6, ബാത്ത് ടവൽ മൃദുവായിരിക്കാൻ അല്പം അമോണിയ ചേർത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി.

7, ഡിഷ് വാഷ് ബാർ കുറച്ചു വെള്ളത്തിൽ കലക്കി അതിൽ ഹെയർ കോമ്പുകൾ അര മണിക്കൂർ മുക്കി വെക്കുക. എളുപ്പത്തിൽ വൃത്തിയായി കിട്ടും.

8, ചെമ്പു പത്രങ്ങൾ വൃത്തിയാക്കാൻ കുറച്ചു കെച്ചപ്സ് ഉപയോഗിച്ച് തുടച്ചാൽ മതി. പത്രങ്ങൾ പുതിയത് പോലെ വെട്ടി തിളങ്ങും

9, അല്പം വിനെഗർ കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്ത് ജനൽ ചില്ലുകളിൽ സ്പ്രേ ചെയ്യുക. ശേഷം ഒരു മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ പുത്തൻ പോലെ തിളങ്ങും

10, രണ്ടു തുള്ളി വിനെഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് അതിൽ ഓറഞ്ചിന്റെ രണ്ടു കഷ്ണം തൊലിയും ഇട്ട് വെച്ചാൽ നല്ലൊരു റൂം ഫ്രഷ്നർ ആണ്.