താരപദവിയുടെ ജാഡകൾ ഇല്ലാതെ സിംപിളായി നിൽക്കുന്നത് മാർക്കറ്റിങ് തന്ത്രം ആണോ എന്ന സൗഭാഗ്യ വെങ്കിടേഷിന്റെ ചോദ്യത്തിന് നടൻ ജയസൂര്യയുടെ മറുപടി ഇങ്ങനെ;

"സ്‌റ്റാർഡം എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെ താരപദവി, അല്ലെങ്കിൽ സെലിബ്രിറ്റി ജാഡ തലയ്ക്ക് പിടിച്ചാൽ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണ്. ഞാനെന്റെ മക്കളെയും കൊണ്ട് പുറത്ത് പോകാറുണ്ട്. വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ പോകാറുണ്ട്. അവിടെ വരുന്ന ആളുകളോട് സംസാരിക്കാറുണ്ട്. അവർക്കൊപ്പം ഫോട്ടോ എടുക്കാറുണ്ട്. അതെല്ലാം ഞാൻ ഒരുപാട് ആസ്വദിക്കുന്നു. അതൊരു ശല്യമായി കാണുമ്പോഴല്ലേ ബുദ്ധിമുട്ട് തോന്നേണ്ടതുള്ളൂ. ഞാനൊരു വലിയ താരമാണെന്ന ചിന്ത ഉണ്ടായാൽ എനിക്ക് മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല.

ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉൽസവം. ഉൽസവത്തിന്റെ എട്ട് ദിവസവും ഞാന്‍ ബാക്കി ജോലികളെല്ലാം മാറ്റിവച്ച്, അവിടെയുണ്ടാകും. ലക്ഷക്കണക്കിനാളുകൾ വരുന്ന സ്ഥലമാണ്. ദിവസവും രണ്ടായിരം പേരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഉൽസവപ്പറമ്പിലെ തിരക്കിനിടയിൽ സെൽഫിക്ക് പോസ് ചെയ്ത് കഷ്ടപ്പെടുമല്ലോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്. പക്ഷേ, ഉള്ളിന്റെയുള്ളിൽ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് വിചാരിച്ച് മസിലു പിടിച്ചിരുന്നാൽ ഈ സന്തോഷമൊക്കെ എങ്ങനെ അനുഭവിക്കും?"


'വനിത'യ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് ജയസൂര്യ മനസ്സ് തുറന്നത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ..