കേരളത്തിൽ വൃക്ക മാറ്റി വയ്ക്കൽ അത്ര വ്യാപകം അല്ലാത്ത കാലത്താണ് തന്റെ അറുപതാം വയസ്സിൽ രണ്ടു വൃക്കകളിൽ ഒരെണ്ണം പകുത്തു നൽകികൊണ്ട് സർവ മംഗള എന്ന കോട്ടയംകാരിയായ അമ്മ തന്റെ മകന്റെ അണയാറായ ജീവൻ പ്രകാശിപ്പിച്ചത്. ഇന്ന് ആ അമ്മയ്ക്ക് 92 വയസ്സ് ആണ്. മകൻ വി. ജി. ചന്ദ്രശേഖരൻ രണ്ട് കുട്ടികളുടർ പിതാവും ഒരു പേരാക്കിടാവിന്റെ മുത്തച്ഛനുമായി ആരോഗ്യത്തോടെ ഇരിക്കുന്നു. അവയവ ദാനത്തെ പേടിക്കുന്നവർക്ക് മുന്നിൽ നല്ലൊരു മാതൃകയാണ്

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന അവയവ ദാതാക്കളിൽ ഏറ്റവും പ്രായം ചെന്നവരിൽ ഒരാൾ ആയ ഈ മുത്തശ്ശി.

കേരളത്തിലെ ആദ്യ വൃക്ക മാറ്റ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ 1985 ലാണ് നടക്കുന്നത്. ചന്ദ്രശേഖരന് ഗുരുതരമായ വൃക്ക രോഗം കണ്ടെത്തുന്നത് 1988 ലും. ജീവിത കാലം മുഴുവൻ ഡയിലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റം അല്ലാതെ മറ്റൊരു മാർഗം ഇല്ല എന്നാണ് ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ ചീഫ് നെഫ്രോളജിസ്റ് ഡോ.എം.കെ മണി പറഞ്ഞത്. ഇതറിഞ്ഞ അമ്മ സധൈര്യം മുന്നോട്ട് വരികയായിരുന്നു. ചന്ദ്രശേഖരന്റെ ശസ്ത്രക്രിയ

സാധാരണ വൃക്ക മാറ്റം ചെയ്തവരുടെ ആരോഗ്യം 15-20 വർഷം ആയിരിക്കെ 32 വർഷത്തിനിപ്പുറവും ചന്ദ്രശേഖരൻ ആരോഗ്യവാനാണ്. ഇതിന്റെ രഹസ്യം ചോദിച്ചാൽ അദ്ദേഹം പറയുക ഡോക്ടറുടെ നിർദേശം അതുപടി പാലിക്കുന്നു എന്നാണ്. ഭക്ഷണക്രമം, ജീവിത ശൈലി, മരുന്നുകൾ എന്നിവ കൃത്യമായി പാലിക്കുന്നു ചന്ദ്രശേഖരൻ. ഇന്ന് കിഡ്നി ഫൗണ്ടേഷൻ കിഡ്നി വാറിയർ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലൂടെ അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പ്രചോദിപ്പിക്കുന്നു അദ്ദേഹം. ഒപ്പം തന്റെ അനുഭവങ്ങൾ പുസ്തകമാക്കാനും ഒരുങ്ങുന്നു.