വാതില്‍ തുറക്കുമ്പോള്‍ ഇലത്താളം... വാതിലടയുമ്പോള്‍ ചെണ്ടമേളം...ഇതെവിടുന്നാ ഇതുവരെ കേൾക്കാത്ത ഒരു കടങ്കഥയെന്ന് ചോദിക്കല്ലേ സഹോ, കൊച്ചിക്കാർക്കെല്ലാം ഇതിന്റെ ഉത്തരമറിയാം. നമ്മുടെ സ്വന്തം മെട്രോ തന്നെ. കാത്തുകാത്തിരുന്ന ആ സ്വപ്നത്തിന്റെ വാതിൽ ഇതാ, നമുക്കു മുന്നിൽ മലർക്കെ തുറക്കുകയാണ്. മെട്രോ െറയിലിന്‍റെ ബോഗികളുെട വാതില്‍ തുറക്കുമ്പോഴുള്ള ഇലത്താളത്തിനും അടയുമ്പോഴുള്ള ചെണ്ടമേളത്തിനും ഈണങ്ങൾ ഒരുക്കിയിരിക്കുന്നതോ നമ്മുടെ സ്വന്തം സംഗീത സംവിധായകൻ ബിജിബാലും. വിസ്മയങ്ങൾ ഒന്നില്‍ ഒതുങ്ങാത്ത കൊച്ചി മെട്രോ കഥകളിലേക്ക് വാട്ട്സ്ആപ്പ്് ഗ്രൂപ്പുകൾ ടിക്കറ്റെടുക്കും മുൻപ് വാ, നമുക്കൊരു യാത്ര പോയ് വരാം.

മുത്താണീ മെട്രോ
ആലുവാ സ്േറ്റഷനിലേക്ക് കയറിയപ്പോൾ ഒന്നു ഞെട്ടാതിരുന്നില്ല. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നമ്മൾ ഇതുവരെ കണ്ട ഒരു റെയിൽവേ സ്റ്റേഷനും? ഇതിപ്പോൾ പുഴകളും പ്രകൃതിയുടെ ഹരിതാഭയുമായി തിളങ്ങി വിളങ്ങി നിൽക്കുകയാണ് ഇവിെട. സ്റ്റേഷനുകളുടെ അകത്തളങ്ങളെല്ലാം മോടി പിടിപ്പിച്ചിരിക്കുന്നത് പലതരം ‘തീം’ അവതരിപ്പിച്ചാണ്.
സ്റ്റേഷന്റെ അഴകു കണ്ട് അദ്ഭുതപ്പെട്ട് നിന്നപ്പോഴതാ ഹിന്ദിക്കാരൻ സെക്യൂരിറ്റിയുടെ ഡയലോഗ് ‘ഇവിടെ മാത്രമല്ല സേട്ടാ, സ്േറ്റഷനുകളെല്ലാം ബഹുത് സുന്ദർ ഹേ’. ഉള്ളു കുളിർത്തൊരു ‘ശുക്‌രിയാ’ ഹിന്ദിക്കാരന്റെ കൈയിൽ കൊടുത്ത്, അവിടമാകെ ചുറ്റി നടന്നു നോക്കി. ആലുവ സ്േറ്റഷനിൽ ‘പെരിയാറും മറ്റു നദികളു’മാണ് തീം. പശ്ചിമഘട്ടത്തിന്റെ മനോഹാരിത അടയാളപ്പെടുത്താനാണത്രേ കൂടുതൽ സ്റ്റേഷനുകളിലും ശ്രമിച്ചിട്ടുള്ളത്.
പേപ്പർ ടിക്കറ്റാണ് മെട്രോ സവാരിക്ക് വേണ്ടത്. ടിക്കറ്റിലെ ബാർകോഡ്, സെൻസറിൽ കാണിച്ചാൽ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് കയറാൻ പറ്റൂ. പടികൾ ഒാടിക്കയറിച്ചെല്ലുമ്പോൾ അ താ, തലയെടുപ്പോടെ, നമ്മുടെ ‘കൊച്ചിദേശത്തിന്റെ മെട്രോക്കുട്ടൻ’.
ലുക്കാണീ മെട്രോ
ഇളം നീല നിറത്തിലും (ഓഷ്യൻ ബ്ലൂ) ഇളം പച്ച നിറത്തിലുമാണ് (ലെമൺ ഗ്രീൻ) മെട്രോയുടെ സീറ്റുകളും മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഹാൻഡിലുകളും. നീലക്കടലിന്റെ തീരത്ത് കുരുത്തോല പന്തലുമിട്ട് അതിനുള്ളിൽ ഇരുന്നാൽ എങ്ങനെയിരിക്കും? അതേ ഫീലോടെ ഇരിക്കാം കോച്ചിനുള്ളിലെ സീറ്റുകളിൽ. മെട്രോയിലെ കോച്ചുകളെ കോച്ച് എന്നല്ല ‘കാർ’ എന്നു വേണം വിളിക്കാൻ. മൂന്നു കാറുകള്‍ േചരുന്നത് ഒരു മെട്രോ ട്രെയിന്‍. അവയിലെല്ലാം കൂടി 136 സീറ്റുകൾ. ഗർഭിണികൾ, അംഗവൈകല്യമുള്ളവർ, വീൽചെയർ യാത്രക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്കായി 36 സീറ്റുകളുണ്ട്. ഈ സീറ്റുകളുെട ഹാൻഡിലിനും ഇളം പച്ച നിറമാണ്. ട്രെയിൻ നിറുത്തുമ്പോൾ ഈ സീറ്റുകൾ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന് നേരെയായിരിക്കും ഗർഭിണികൾക്ക് ഇരിക്കാൻ കുഷ്യൻ സംവിധാനമുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
വീൽചെയർ യാത്രക്കാർക്കായി ലോങ്പ്രെസ് ബട്ടൻ സംവിധാനമുണ്ട്. ബട്ടൻ അമർത്തിയാൽ വാതിൽ കുറച്ചധികം നേരം കൂടി തുറന്നു കിടക്കും. ഈ സമയത്ത് ട്രെയിൻ ഓപ്പറേറ്റർ വന്ന് വീൽചെയറിലെ യാത്രക്കാരനെ ഇറങ്ങാൻ സഹായിക്കും. മെട്രോയിൽ ഇരിക്കുമ്പോൾ നെഞ്ചുവേദനയോ ശ്വാസം മുട്ടലോ തോന്നിയാൽ എമർജൻസി ഇന്‍കോമിലെ ബട്ടനമർത്തിയാൽ മതി. ട്രെയിൻ ഓപ്പറേറ്ററോട് കാര്യം പറഞ്ഞ് അടിയന്തിര സഹായം തേടാം.
തിരക്കങ്ങു കൂടിയാൽ പിന്നെ സീറ്റു കിട്ടാതെ വായുവിൽ പറന്നു നടക്കേണ്ടി വരുമെന്നു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. പിടിച്ചു നിൽക്കാൻ നല്ല ഉറപ്പുള്ള ഹാൻഡിലുകളുണ്ട്. ചാർജ് തീർന്നു പോയ മൊബൈലുമായി ധൈര്യമായി കയറിക്കോളൂ, ചാർജ് ചെയ്യാൻ ഉള്ളിൽ സൗകര്യമുണ്ട്.
ട്രെയിൻ മുഴുവൻ കണ്ടു തീർന്നു. ഇനി പുറംകാഴ്ചകൾ ആസ്വദിക്കാമെന്ന് വിചാരിച്ചപ്പോൾ ദാ, സ്വിച്ചിട്ടപ്പോലെ ട്രെയിൻ നിന്നു. നോക്കുമ്പോൾ പാലാരിവട്ടം സ്റ്റേഷനെത്തിക്കഴിഞ്ഞു. മെട്രോയുടെ അവസാന സ്റ്റോപ്പ്. ആലുവ മുതൽ പാലാരിവട്ടം വരെ വെറും 25 മിനിട്ട്!!
സ്വത്താണീ മെട്രോ
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. കൊതി തീരാതെ യാത്ര അവസാനിപ്പിക്കുന്നതെങ്ങനെ? മടക്കടിക്കറ്റ് എടുത്ത് എതിർവശത്തെ പ്ലാറ്റ്ഫോമിലേക്ക് ഒാടിക്കയറി. പാലാരിവട്ടത്തെ സ്േറ്റഷനിലെ ‘തീം’ പൂക്കളാണ്. പലതരം പൂവുകളുടെ ഭംഗിയിൽ പാലാരിവട്ടവും പുഷ്പിച്ചങ്ങനെ നിൽപാണ്. മെട്രോ ഒാടിക്കാന്‍ 39 ലോക്കോ പൈലറ്റുമാർ ഉള്ളതിൽ ഏഴു പേര്‍ സ്ത്രീകളാണ്. ഇന്ന് ആലുവയിലേക്ക് െെഡ്രവര്‍ സീറ്റിലുള്ളതു കൊല്ലംകാരി ഗോപിക.
‘‘സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ പോസ്റ്റിലേക്കാണ് അപേക്ഷ അയച്ചത്. ഭാഗ്യത്തിന് മനസ്സില്‍ ഉദ്ദേശിച്ചതു തന്നെ കിട്ടി’’ ഗോപിക പറയുന്നു. ‘‘ടെസ്റ്റുകൾ പലതുണ്ടായിരുന്നു. അതു കഴിഞ്ഞ്, ബെംഗളൂരു മെട്രോ പരീശീലന കേന്ദ്രത്തിൽ മൂന്നു മാസം ട്രെയിനിങ്ങിനും ശേഷം ജൂണിലാണ് ഇവിടെയെത്തിയത്. അച്ഛൻ ഡ്രൈവറാണ്, ചെറുപ്പം മുതലേ എനിക്കും ഡ്രൈവിങ് വലിയ ഇഷ്ടമായിരുന്നു. എൻജിനിയറിങ് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് റെയിൽവേയിൽ ജൂനിയർ എൻജിനിയർ പോസ്റ്റിലേക്ക് അപേക്ഷിച്ചതും, മുംബൈയിൽ പോയി പരീക്ഷയെഴുതിയതും. ഞാൻ കയറിയ മെട്രോ ഓടിച്ചത് ഒരു സ്ത്രീയായിരുന്നു. അന്നു മുതൽ മെട്രോ ഓടിക്കണം എന്നൊരാഗ്രഹം മനസ്സിൽ വന്നു. പക്ഷേ നമ്മുടെ കൊച്ചി മെട്രോ വഴി ആ ഭാഗ്യം കിട്ടുമെന്ന് വിചാരിച്ചില്ല.’’
‘കൊച്ചി മെട്രോയിലൂടെ പോകൂമ്പോൾ ഏറ്റവും ലുക് ഉള്ള സ്ഥലമേതാ ?’
‘എല്ലാം കിടിലനാ. മുട്ടത്തു കൂടെ പോകുമ്പോൾ ചിലപ്പോള്‍ താഴെ തീവണ്ടിയും പായുന്നുണ്ടാകും. അതു കാണുന്നത് ഒരു പ്രത്യേക സന്തോഷമാ. പിന്നെ, റോഡ് മുഴുവൻ ബ്ലോക്കായി കിടക്കുമ്പോൾ നമ്മള്‍ മുകളിൽ ഒരു പക്ഷിയെപ്പോലെ പറക്കുന്നതു തന്നെ ഒരു സുഖമല്ലേ?’’
മെറൂൺ നിറമുള്ള കോട്ടുകളണിഞ്ഞ കുടുംബശ്രീ പ്രവർത്തകർ ഒാരോ ജോലികളിൽ മുഴുകി സ്റ്റേഷനിൽ ഉണ്ട്. 680 ഓളം വരുന്ന കുടുബശ്രീ പ്രവർത്തകരാണ് കാറ്ററിങ്, കസ്റ്റമർ റിലേഷൻസ്, ഹൗസ് കീപ്പിങ് മേഖലകളിലായി നിറഞ്ഞുനിൽക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനായി വനിതാ സെക്യൂരിറ്റിയും സുരക്ഷാ ക്യാമറകളുമുണ്ട്.

കവിത പോലെ മെട്രോ
കവിയുടെ പേരിലുള്ള ചങ്ങമ്പുഴ പാര്‍ക്സ്റ്റേഷന്‍. ഇവിടെ ചങ്ങമ്പുഴ കവിതയും മറ്റ് കവിതാശകലങ്ങളുമായി കേരളത്തിന്റെ സാഹിത്യഭംഗി കവിതപോലെ ചൊല്ലുന്നു. മ്യൂറൽ ചിത്രങ്ങളും സ്േറ്റഷന്റെ ചേല് കൂട്ടുന്നുണ്ട്.
ഇടപ്പള്ളിയുടെ നെഞ്ചിൽ വാഹനങ്ങളുെട വലിയ നിര, ഇ ടതുവശത്തായി സെന്റ് ജോർജ് പുണ്യാളന്‍റെ പ്രശസ്തമായ പള്ളി, ലുലു മാളിന്‍റെ മുന്നിലായി ഇടപ്പള്ളി സ്റ്റേഷന്‍. അകത്തളം അലങ്കാരങ്ങളിൽ ഒരുപിടി മുന്നിലാണ്. സുഗന്ധവ്യഞ്ജനങ്ങളുടെയും ധാന്യവിളകളുടെയും കഥയാണ് സ്റ്റേഷ ൻ പറയുന്നത്. ഒരു സുഗന്ധവ്യഞ്ജനശാല തന്നെ ഇവിടെ അണിഞ്ഞൊരുങ്ങുന്നുണ്ട്.
കേരളത്തിന്റെ സമുദ്രയാത്രകളുടെ ചരിത്രമാണ് െകാച്ചിന്‍ സര്‍ വകലാശാലയോടു ചേര്‍ന്നുള്ള കുസാറ്റിലെ സ്േറ്റഷൻ പറഞ്ഞുതരുന്നത്. ചിത്രങ്ങൾ കൊണ്ട് ചരിത്രമെഴുതുന്ന മിക വറിയാൻ ഈ സ്റ്റേഷനൊന്നു കണ്ടാല്‍ മതി.
പത്തടിപ്പാലത്തു മീനുകളും കളമശ്ശേരിയില്‍ പശ്ചിമ ഘട്ടവും മുട്ടത്തു പക്ഷികളും അമ്പാട്ടുകടവില്‍ പാമ്പുകളും കമ്പനിപ്പടിയില്‍ മലകളും കുന്നുകളും പുളിഞ്ചോടില്‍ സസ്യ– ജന്തുജാലങ്ങളും ആണ് സ്റ്റേഷന്‍ തീമുകള്‍.
യാത്ര രസമായിട്ട് മുമ്പോട്ട് പോവുന്നു. മെട്രോ കാഴ്ചകളിൽ കൊച്ചി മറ്റൊരു നഗരം തന്നെയാണ്. ഒരു വശത്ത് വളര്‍ച്ചയുെട ആഡംബരക്കാഴ്ചകള്‍, മറുവശത്ത് നാട്ടിൻപുറത്തിന്‍റെ ശാന്തമായ ഒഴുക്കുകള്‍. വലിയ കെട്ടിടങ്ങൾക്കും ആകാശം മുട്ടുന്ന ഫ്ളാറ്റുകള്‍ക്കും ഒപ്പം കുഞ്ഞു വീടുകളെയും കുടിലുകളെയും ഒപ്പമിരുത്തുന്ന കൊച്ചി. മെട്രോ നമ്മളെ യാത്ര ചെയ്യിക്കുകയാണ്, കൊച്ചിയുടെ മനസ്സിലൂടെ...
മെട്രോ യാത്രകൾ കൂടുതൽ ഉപകാരപ്രദമാക്കാൻ ഫീഡർ ബസ്സ് സംവിധാനവും ഒരുങ്ങുന്നുണ്ട്. അതായത് സ്േറ്റഷനിൽ വന്നിറങ്ങിയാൽ പിന്നെയുള്ള യാത്രക്ക് ബസ്സ്, ഓട്ടോ, ടാക്സി സംവിധാനം അവിടെത്തന്നെ ഉണ്ടാകും.
ചാറ്റൽ മഴ പെയ്തു തുടങ്ങി. മെട്രോയുടെ വലിയ ജാലകങ്ങളിൽ മഴത്തുള്ളി വീണു തുടങ്ങിയിട്ടുണ്ട്. ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പതിയെ കയറുന്നു. കൊച്ചിയെ ബ്ലോക്കെന്നും മാലിന്യക്കൂമ്പാരമെന്നും വിളിച്ച് കളിയാക്കിയതോർത്ത് നേർത്തൊരു ചമ്മൽ. ടോപ്പ് ആംഗിളിൽ നോക്കുമ്പോൾ കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നുണ്ട്. അല്ലെങ്കിൽ ഇത്രയും നാൾ ഒളിച്ചുവച്ചിരുന്ന മുത്തും പവിഴവും മെട്രോ സുന്ദരനെ കാണിക്കാൻ ‘കൊച്ചിസുന്ദരി’ പുറത്തെടുത്ത് അണിഞ്ഞിട്ടുണ്ട്. ഇതൊന്നും വെറുതെ ‘തള്ളു’ന്നതല്ല, േകട്ടോ... സത്യം പറയുവാ, മെട്രോ നമ്മുടെ മുത്താണ്!!!
മെട്രോ വിശേഷങ്ങൾ തീരുന്നില്ല......
കൊച്ചി മെട്രോയുടെ ഓരോ ആറ് പില്ലറുകളും വെർട്ടിക്കൽ ഗാർഡനുകളായിരിക്കും. മണ്ണുപയോഗിക്കാതെ വെയ്സ്റ്റിൽ നിന്ന് വളമുണ്ടാക്കി ഉപയോഗിക്കാനാണ് പദ്ധതിയുള്ളത്.ആലുവ മുതൽ പാലാരിവട്ടം വരെയുള്ള നൂറു തൂണുകളിൽ ഇത്തരത്തിൽ പൂന്തോട്ടം ഒരുക്കും.
‘കൊച്ചിവണ്‍’ കാർഡുകളാണ് മെട്രോയുടെ മറ്റൊരു ആകർഷണം. ഈ കാര്‍ഡുകൾ മെട്രോ യാത്രകൾക്കും ഷോപ്പിങ്ങിനും സിനിമാ കാണാനുമെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഡെബിറ്റ് കാർഡാണ്. കാർഡ് സെൻസറിൽ കാണിച്ചാൽ മാത്രം മതി. ‘കൊച്ചി വൺ’ കാർഡ് ഉടമകൾക്ക് ആശുപത്രികളിലും എയർപോർട്ടിലും ചില ആനുകൂല്യങ്ങളുമുണ്ട്.
ഇന്ത്യയിലെ മറ്റു മെട്രോകളിലെ ടോക്കൺ ടിക്കറ്റിന് പകരം കൊച്ചി മെട്രോയിൽ പേപ്പർ ടിക്കറ്റാണുള്ളത്.അതുകൊണ്ട് തന്നെ ബാർക്കോഡുകളുള്ള പേപ്പർ ടിക്കറ്റ് നനയാതെ സൂക്ഷിക്കണം. നനഞ്ഞു കഴിഞ്ഞാൽ ബാർകോഡ് കൃത്യമായി വായിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ള അവസരങ്ങളിൽ മറ്റേതെങ്കിലും വഴിയിൽ അപ്പുറത്ത് കടക്കാൻ നോക്കാതെ കസ്റ്റമർ റിലേഷന്‍സിൽ ഇരിക്കുന്നവരോട് കാര്യം വിശദീകരിച്ച് പേപ്പർ ടിക്കറ്റ് അവരെ ഏൽപ്പിക്കണം.
സര്‍ക്കാരിന്‍റെ നയപരിപാടികളോടുള്ള എതിര്‍പ്പു കാണിക്കാന്‍ ട്രെയിന്‍ തടയുന്നതു പോലെ മെട്രോയുെട മുന്നിലെങ്ങാനും കയറി നിന്നാല്‍ എട്ടിന്‍റെ യല്ല, പതിനാറിന്‍റെ പണി കിട്ടും. ട്രെയിനോ െമട്രോ ഉദ്യോഗസ്ഥന്‍റെ ജോലിയോ തടസ്സപ്പെടുത്തിയാല്‍ പിഴ മാത്രമല്ല, നാലു വര്‍ഷം തടവും ഉണ്ട് ശിക്ഷ. അപകടകരമായ വസ്തുക്കളുമായി യാത്ര ചെയ്യുക, വണ്ടിക്കോ മറ്റു വസ്തുക്കള്‍ക്കോ േകടുപാടുകള്‍ വരുത്തുക. ഇവയും ഗുരുതരമായ, ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.
ആറ് ട്രെയിനുകളാണ് ഇപ്പോൾ കൊച്ചി മെട്രോയ്ക്കുള്ളത്. മണിക്കൂറിൽ നാൽപത് കിലോമീറ്റർ ശരാശരി വേഗമുള്ള മെട്രോയ്ക്ക് അരമണിക്കൂർ താഴെ സമയം കൊണ്ട് ഒരു യാത്ര പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ട്, ടിക്കറ്റെടുത്ത സ്റ്റേ ഷനിൽ 30 മിനിറ്റിൽ കൂടുതൽ തങ്ങുകയോ, ഒരു യാത്ര ചെയ്ത ശേഷം 90 മിനിറ്റിൽ അധികം സ്േറ്റഷനിൽ നിൽക്കുകയോ ചെയ്താൽ ടിക്കറ്റിന് പ്രാബല്യമില്ലാതെയാകും.