മലയാളത്തിന്റെ ശാലീന മുഖമാണ് നമിത പ്രമോദ്. ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയ നായിക. ഒരിടവേളയ്ക്കു ശേഷം ‘വനിതയുടെ’ മുഖമായി നമിത വീണ്ടുമെത്തുകയാണ്. വനിത ഓഗസ്റ്റ് രണ്ടാം ലക്കത്തിലെ കവർ ചിത്രമായാണ് താരം എത്തിയിരിക്കുന്നത്.

അഭിമുഖത്തിനിടെ സിനിമയെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം നമിത വാചാലയായി. നടൻ ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടിയാണ് നമിത നൽകിയിരിക്കുന്നത്.

നമിതയുമായുള്ള അഭിമുഖത്തിൽ നിന്നുള്ള പ്രസക്ഭാഗം ചുവടെ;

∙ഗോസിപ്പ് കോളത്തിൽ നമിതയുടെ പേര് ചുരുക്കമാണ്, ഗോസിപ്പിനോട് എങ്ങനെയാണ് പ്രതികരിക്കാറ് ?

ഹേയ്... ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്‌റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ കുറച്ച് കോമൺസെൻസ് കൂടി കൂട്ടി ചേർത്ത് കഥ ഉണ്ടാക്കണം.

വിശദമായ വായനയ്ക്ക് വനിത ഓഗസ്റ്റ് രണ്ടാം ലക്കം കാണുക